കാണാനില്ലെന്ന് പരാതി; വയോധികയുടെ മൃതദേഹം കല്ലുകെട്ടിയ നിലയിൽ കായലിൽ!

ആലപ്പുഴ: കായംകുളം കനകക്കുന്നില്‍ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കനകക്കുന്ന് ജെട്ടിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കണ്ടല്ലൂര്‍ സ്വദേശിയായ തങ്കമ്മ(80)യെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന പരാതി കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം കരയ്ക്കടിപ്പിച്ചു. കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തിയത്.

വയോധികയുടെ മരണം കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലയെന്നതും കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണെന്നതുമാണ് കൊലപാതകമാണോ എന്ന് സംശയിക്കാൻ കാരണം. സംഭവത്തിൽ കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

9 വർഷത്തെ കനൽവഴി; ഹർഷീനയ്ക്ക് ഒടുവിൽ നീതി, മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു!

വയറ്റിൽ കത്രിക കുടുങ്ങി തീരാദുരിതത്തിലായ ഹർഷീനയുടെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ നീതി....

തുടങ്ങിയിട്ട് ഒരു മാസം; മുളന്തുരുത്തിയിൽ കുടുംബശ്രീ കഫേ കത്തിയമർന്നു, വൻ നാശനഷ്ടം!

 കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിൽ ഉണ്ടായ...

നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷിവിസ്താരം പൂർത്തിയായി; ചെന്താമരയുടെ വിചാരണ മെയ് 29-ന്!

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി....

‘കൈ കഴുകി’ എഡിജിപി; തിരുത്തിയത് ജീവനക്കാരുടെ ഉത്തരവാദിത്വമെന്ന് അജിത് കുമാർ!

നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണ...

പ്രശോഭ് വത്സന് കനത്ത തിരിച്ചടി; ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യമില്ല!

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറും മുന്‍ കോണ്‍ഗ്രസ്...