28-ാം വയസിലെ മന്ത്രിപ്പട്ടം മുതൽ 2026-ലെ നിയമസഭ വരെ; വിജയഗാഥ തുടർന്ന് ചെന്നിത്തല

കെ.എസ്.യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം, കോൺഗ്രസിന്റെ കാവൽഭടനിലേക്ക് വളർന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്. പാർട്ടി കടുത്ത പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയപ്പോഴൊക്കെയും, രക്ഷകന്റെ റോളിൽ ചെന്നിത്തല അവതരിച്ചു. പാർട്ടിയിലെ സീനിയോരിറ്റിയും നേതൃപാടവവും ചൂണ്ടിക്കാണിച്ച് പലപ്പോഴും മുഖ്യമന്ത്രി പദം ആഗ്രഹിച്ചെങ്കിലും, ഗ്രൂപ്പ് പോരുകൾ തിരിച്ചടിയായി. എങ്കിലും പാർട്ടിയിലെ അദ്ദേഹത്തിന്റെ അനിഷേധ്യ സ്ഥാനം എന്നും മുൻനിരയിൽ തന്നെയായിരുന്നു.

പ്രതിസന്ധിയിലായപ്പോഴൊക്കെ ചെന്നിത്തലയുടെ ശുശ്രൂഷയിൽ കോൺഗ്രസ് ഉയർത്തെഴുന്നേറ്റിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലീഡർ കെ. കരുണാകരൻ പാർട്ടി വിട്ടുപോയ കാലം. ചെന്നിത്തല അന്ന് കെപിസിസി പ്രസിഡന്റാണ്. അതികായന്റെ ഇറങ്ങിപ്പോക്കിൽ തകർന്നുപോകുമെന്ന് കരുതിയ കോൺഗ്രസിനെ, ചെന്നിത്തല കൈപിടിച്ചുയർത്തി; കൂട്ടിന് ഉമ്മൻചാണ്ടിയുമുണ്ടായിരുന്നു. അന്ന് അവർ പാകിയ അടിത്തറയാണ് ഇന്നും കോൺഗ്രസിന്റെ കരുത്ത്.

അതിവേഗത്തിലായിരുന്നു ചെന്നിത്തലയുടെ രാഷ്ട്രീയ ഗ്രാഫ്. 1980-ൽ കെഎസ്യു സംസ്ഥാന അധ്യക്ഷൻ, 82-ൽ എൻഎസ്യുഐ ദേശീയ അധ്യക്ഷൻ. അതേവർഷം തന്നെ കരുണാകരൻ മന്ത്രിസഭയിലുമെത്തി. വെറും 28-ാം വയസിൽ മന്ത്രി എന്ന നിലയിൽ നേടിയ നല്ലപേര്, ഇന്നും അതേപടി ചെന്നിത്തല കാത്തുസൂക്ഷിക്കുന്നു.

പിന്നീട് ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രിയായപ്പോൾ ജനകീയ മുഖമുള്ള പോലീസിനെയാണ് കേരളം കണ്ടത്. ബ്ലേഡ് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ കുബേര’, ലഹരിക്കെതിരെയുള്ള ‘ക്ലീൻ ക്യാമ്പസ്, സേഫ് ക്യാമ്പസ്’ തുടങ്ങിയ പദ്ധതികൾ ജനപ്രിയമായി മാറി. മുഖ്യമന്ത്രി കസേര സ്വപ്നമായി ഒതുങ്ങിയപ്പോഴും, ഗ്രൂപ്പ് പോരുകൾക്കിടയിലും സീനിയോരിറ്റിക്ക് എഐസിസി നൽകിയ അംഗീകാരമായിരുന്നു ആഭ്യന്തരവും വിജിലൻസും പോലുള്ള മുഖ്യവകുപ്പുകൾ.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത 2016 മുതൽ 21 വരെയുള്ള കാലഘട്ടം ചെന്നിത്തലയിലെ മികച്ച പാർലമെന്റേറിയനെ പുറത്തെടുത്തു. എൽഡിഎഫ് സർക്കാരിന് അദ്ദേഹം നിരന്തരം വെല്ലുവിളികൾ സൃഷ്ടിച്ചു. സ്പ്രിംഗ്ലർ വിവാദം മുതൽ ആഴക്കടൽ മത്സ്യബന്ധന കരാറും, ലൈഫ് മിഷനിലെ ക്രമക്കേടുകളും വരെ ചെന്നിത്തല ഉയർത്തിയ വിഷയങ്ങൾ കേരള രാഷ്ട്രീയത്തിൽ വൻ വിവാദക്കൊടുങ്കാറ്റാണ് ഉയർത്തിയത്.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ചെന്നിത്തല, നിലവിൽ മഹാരാഷ്ട്രയുടെ ചുമതലയുള്ള ദേശീയ നേതാവാണ്. 1982-ൽ തുടങ്ങിയ നിയമസഭാ യാത്ര 2026-ലും തുടരുമ്പോൾ, അത് ചെന്നിത്തല എന്ന രാഷ്ട്രീയക്കാരന്റെ അചഞ്ചലമായ സീനിയോരിറ്റിയുടെ തെളിവാണ്. മുഖ്യമന്ത്രി പദവിയിലെത്തിയില്ലെങ്കിലും, കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത ‘ട്രബിൾ ഷൂട്ടർ’ തന്നെയാണ് ഇന്നും രമേശ് ചെന്നിത്തല.

spot_img

Related news

കർണാടക കൊല്ലൂരിൽ വാഹനാപകടം: രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു, എട്ടുപേർക്ക് പരിക്ക്

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട്...

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ്...

കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മകൻ മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ അച്ഛനും മകനും നേരെ...

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളത്തിൽ പുതിയ ഭരണയുഗത്തിന് തുടക്കം. സംസ്ഥാനത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ്...

വിളക്കിൽ നിന്ന് പടർന്ന തീയിൽ വീട് പൂർണ്ണമായും ചാരമായി; ലക്ഷങ്ങളുടെ നഷ്ടം

തിരുവനന്തപുരത്ത് കത്തിച്ചുവെച്ച വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട്...