തൃശ്ശൂർ എങ്ങോട്ട്? ആവേശം വിതറി വോട്ടെണ്ണൽ!

തൃശ്ശൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ല ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷയിലാണ് കേരളം. തുടക്കത്തിൽ പുറത്തുവരുന്ന ലീഡ് നിലകൾ തൃശ്ശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതിന്റെ സൂചനയാണ് നൽകുന്നത്. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്ന ജില്ലയിലെ ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

തൃശ്ശൂർ ജില്ലയിൽ യുഡിഎഫ് ക്യാമ്പുകൾക്ക് ആവേശം പകർന്നു കൊണ്ട് പ്രമുഖ സ്ഥാനാർത്ഥികൾ പലയിടങ്ങളിലും ലീഡ് നിലനിർത്തുകയാണ്.

തൃശ്ശൂർ നഗര മണ്ഡലത്തിൽ മുൻ മേയർ രാജൻ പല്ലൻ വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. ചാലക്കുടിയിൽ സിറ്റിംഗ് എംഎൽഎ സനീഷ് കുമാർ ജോസഫും, ഇരിങ്ങാലക്കുടയിൽ മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും യുഡിഎഫിനായി ലീഡ് ഉയർത്തുകയാണ്. കൊടുങ്ങല്ലൂരിൽ എൽഡിഎഫ് കോട്ടയിൽ വിള്ളൽ വീഴ്ത്തി ഓ.ജെ. ജനീഷ് മുന്നേറുന്നത് ശ്രദ്ധേയമാണ്. മണലൂരിൽ മുൻ എംപി ടി.എൻ. പ്രതാപനും തൃശ്ശൂരിന്റെ രാഷ്ട്രീയ മണ്ണിൽ കരുത്ത് തെളിയിക്കുന്നു.

എന്നാൽ, എൽഡിഎഫ് തങ്ങളുടെ സ്വാധീന മേഖലകളിൽ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഒല്ലൂരിൽ മന്ത്രി കെ. രാജനും, പുതുക്കാട് മണ്ഡലത്തിൽ കെ.കെ. രാമചന്ദ്രനും ചുവപ്പ് കൊടി ഉയർത്തി ലീഡ് ചെയ്യുന്നു. തീരദേശ മേഖലയായ കൈപ്പമംഗലത്ത് വത്സരാജ് നാട്ടുകയിലും, നാട്ടികയിൽ ഗീതാഗോപിയും മുന്നേറ്റം തുടരുകയാണ്. ഗുരുവായൂരിൽ എൻ.കെ. അക്ബറും, വടക്കാഞ്ചേരിയിൽ സേവിയർ ചിറ്റിലപ്പിള്ളിയും എൽഡിഎഫിന് ആശ്വാസം പകരുന്നു. അതേസമയം, ഇടതുകോട്ടയായ ചേലക്കരയിൽ യു.ആർ. പ്രദീപ് നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചിത്രം തെളിയേണ്ടതുണ്ട്.

ഏറ്റവും വലിയ ആകാംക്ഷ നിലനിൽക്കുന്നത് കുന്നംകുളത്താണ്. ഇവിടെ പി.ടി. അജയ് മോഹനൻ ലീഡ് ചെയ്യുന്നുണ്ടെങ്കിലും നിമിഷങ്ങൾക്കകം നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. തൃശ്ശൂരിന്റെ ഹൃദയമിടിപ്പ് കൂട്ടി ഓരോ റൗണ്ട് വോട്ടുകൾ എണ്ണുമ്പോഴും ചിത്രം മാറിക്കൊണ്ടിരിക്കുന്നു.

അവസാന ഫലം വരുമ്പോൾ തൃശ്ശൂർ ആർക്കൊപ്പം നിൽക്കും? കാത്തിരിക്കാം.

spot_img

Related news

തൃത്താലയിൽ വി.ടി. ബൽറാമിന് ലീഡ്; ‘കം ബാക്ക്’ പോസ്റ്റുമായി ബൽറാം

പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃത്താലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മുന്നിൽ....

കേരളത്തെ ഞെട്ടിച്ച് ധർമ്മടം; ആറാം റൗണ്ടിലും മുഖ്യമന്ത്രി പിന്നിൽ!

കേരളം ഉറ്റുനോക്കുന്ന ഏറ്റവും വലിയ അട്ടിമറി സൂചനകളാണ് ധർമ്മടം മണ്ഡലത്തിൽ നിന്നും...

ഇത് പുതുപ്പള്ളി കോട്ട; ഉമ്മൻ ചാണ്ടിക്ക് പിന്നാലെ ചരിത്ര ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ!

പുതുപ്പള്ളിയിൽ വീണ്ടും ചരിത്രം ആവർത്തിക്കുന്നു. വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ എതിരാളികളെ ബഹുദൂരം...

ഇനി പുതിയ താനൂർ; ചരിത്ര ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്, സോഷ്യൽ മീഡിയയിൽ തരംഗമായി കുറിപ്പ്!

താനൂരിൽ വിജയം ഉറപ്പിച്ച് മുസ്ലീംലീ​ഗ്. താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ്...

തുടർഭരണ മോഹം പൊലിയുന്നു? യുഡിഎഫ് 100, എൽഡിഎഫ് 39, ബിജെപി 1

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നൂറ് സീറ്റിലാണ് യുഡിഎഫ് ലീഡ് പിടിച്ചിരിക്കുന്നത്....