കേരളം ആർക്കൊപ്പം? മിനിറ്റുകൾ ബാക്കി; പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു, ജനവിധി അറിയാൻ ഒരുങ്ങി നാട്!

സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. കൃത്യം 8ന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

എട്ടരയോടെ ഇവിഎം മെഷിനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.

കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക, വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിലും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കം എകെജി സെന്ററിലും രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലുമാണ് ഫലം അറിയുക.

spot_img

Related news

തുടർഭരണ മോഹം പൊലിയുന്നു? യുഡിഎഫ് 100, എൽഡിഎഫ് 39, ബിജെപി 1

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നൂറ് സീറ്റിലാണ് യുഡിഎഫ് ലീഡ് പിടിച്ചിരിക്കുന്നത്....

ജലീലിനെ വിറപ്പിച്ച് വി.എസ്. ജോയ്; തവനൂരിൽ പച്ചക്കൊടി പാറുമോ?

കേരളം ഉറ്റുനോക്കുന്ന തവനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത കുതിപ്പുമായി യുഡിഎഫ്....

നിലമ്പൂർ മനസ്സ് ഷൗക്കത്തിനൊപ്പം! 5871 വോട്ടിന്റെ വമ്പൻ ലീഡുമായി ആര്യാടൻ ഷൗക്കത്ത്

മലപ്പുറത്തിന്റെ മലയോര മണ്ഡലമായ നിലമ്പൂരിൽ യുഡിഎഫ് പടയോട്ടം. രണ്ടാം റൗണ്ട് വോട്ടെണ്ണൽ...

തിരൂരിൽ യുഡിഎഫ് കുതിപ്പ്; വി. അബ്ദുറഹ്മാനെ പിന്നിലാക്കി കുറുക്കോളി മൊയ്തീൻ!

മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ സിരാകേന്ദ്രമായ തിരൂരിൽ യുഡിഎഫ് ക്യാമ്പുകളിൽ വിജയാരവം....

കേരളം യുഡിഎഫിലേക്കോ? 80 കടന്ന് മുന്നേറ്റം; മന്ത്രിപ്പട പിന്നിൽ, കിടുങ്ങി എൽഡിഎഫ്!

രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍...