തൃശ്ശൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ! ഭർത്താവ് ശിവപ്രസാദ് പോലീസ് കസ്റ്റഡിയിൽ


തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ എന്ന മുപ്പതുകാരിയാണ് മരിച്ചത്. ഭർത്താവുമായി രാവിലെ വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദ് പോലീസ് കസ്റ്റഡിയിൽ ആയി. വ്യാഴാച രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു സംഭവം. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുകയായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. വീട്ടിൽ ഭർത്താവുമായി ഉണ്ടായ വഴക്കിന് ശേഷം ഭർത്താവിന്റെ അമ്മയും മറ്റും വന്നു നോക്കുമ്പോൾ ഉണ്ണിമായ മുറിയിൽ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഭർത്താവിൻറെ അമ്മയും നാട്ടുകാരുമാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീട്ടിൽനിന്ന് സംഭവ ശേഷം പുറത്തേക്ക് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

spot_img

Related news

ജീപ്പ് പിന്നിലേക്ക് ഉരുണ്ടു; ടയറിനടിയിൽ കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ കർഷകന് ദാരുണാന്ത്യം

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ...

മത്തിയുടെ തിരിച്ചുവരവ്! കേരളത്തിൽ പിടിച്ചത് 1.68 ലക്ഷം ടൺ; എറണാകുളം ജില്ല ഒന്നാമത്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം...

പോലീസ് ട്രെയിനിങ് കോളജിൽ ‘മാർക്ക് ദാനം’? പരീക്ഷ അട്ടിമറിച്ചെന്ന് ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷയിൽ വ്യാപക അട്ടിമറി നടന്നതായി...

കല്യാണ സദ്യക്ക് പിന്നാലെ ‘ഭാഗ്യക്കുറി’! അതിഥികൾക്കായി ഒരു കോടിയുടെ സ്വപ്നം

തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ...