കൊച്ചിയിൽ രാത്രി 11 കഴിഞ്ഞാൽ ഡിജെ വേണ്ട! ലഹരി കേന്ദ്രങ്ങൾക്കെതിരെ കമ്മീഷണറുടെ ‘സർജിക്കൽ സ്ട്രൈക്ക്’; വീഴ്ച വരുത്തിയ പൊലീസുകാർക്കും പണി കിട്ടി

കൊച്ചിയിലെ ഡിജെ പാർട്ടികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ചില പബ്ബുകളിലും ഹോട്ടലുകളിലും ഡിജെ പാർട്ടികൾ പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിലാണ് കർശന നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. ഇത്തരം പാർട്ടികൾ ലഹരി വിതരണ കേന്ദ്രങ്ങളായി മാറുന്നുവെന്ന ഗൗരവകരമായ നിരീക്ഷണവും കമ്മീഷണർ പങ്കുവെച്ചു.

പ്രധാന ലഹരി വിതരണക്കാരനായ കെവിനെ പിടികൂടിയതോടെയാണ് ഡിജെ പാർട്ടികളിലെ ലഹരി ഇടപാടുകളെക്കുറിച്ച് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചത്. പലയിടങ്ങളിലും ഡിജെ പാർട്ടികളുടെ മറവിൽ രാസലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി 11 മണിക്ക് തന്നെ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായി കമ്മീഷണർ അറിയിച്ചു. ബാർ ലൈസൻസ് സമയവും ഡിജെ പാർട്ടി സമയവും വെവ്വേറെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തു. സംഭവത്തിൽ ഉത്തരവാദികളായ മൂന്ന് പൊലീസുകാരെ വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായെന്നും ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

നഗരത്തിൽ ക്രമസമാധാന നില പാലിക്കുന്നതിനും ലഹരി മാഫിയയെ തുരത്തുന്നതിനും പരിശോധനകൾ ഇനിയും കർശനമാക്കാനാണ് പൊലീസ് തീരുമാനം.

spot_img

Related news

അഞ്ചു വയസ്സുകാരി മുതൽ 40-കാരി വരെ; ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ നിതിൻ പിടിയിൽ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മലപ്പുറം പരപ്പനങ്ങാടിയിൽ ബന്ധുക്കളായ പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ...

പുറമേരിയെ നടുക്കി വൻ അഗ്നിബാധ! ഷോറൂമും ഗോഡൗണും കത്തിയമർന്നു; 18 ഇലക്ട്രിക് സ്കൂട്ടറുകൾ ചാമ്പലായി; നാല് കോടിയുടെ നഷ്ടം!

കോഴിക്കോട് നാദാപുരം പുറമേരിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം....

മരണത്തെ തോൽപ്പിച്ച് അനോഷ് മടങ്ങുന്നു; ആശുപത്രിയിൽ ജന്മദിനാഘോഷം

തൃശൂർ കോടാലിയിൽ നാടിനെ നടുക്കിയ പാമ്പ് കടിയേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന അനോഷ്...

വിങ്ങലായി സൻഹ; ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത്...