വിങ്ങലായി സൻഹ; ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ 7 വയസുള്ള സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ്.എന്‍.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സന്‍ഹ.

ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്‌നയാണ് മാതാവ്. സഹോദരന്‍ സഹല്‍.

spot_img

Related news

അഞ്ചു വയസ്സുകാരി മുതൽ 40-കാരി വരെ; ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ നിതിൻ പിടിയിൽ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മലപ്പുറം പരപ്പനങ്ങാടിയിൽ ബന്ധുക്കളായ പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ...

പുറമേരിയെ നടുക്കി വൻ അഗ്നിബാധ! ഷോറൂമും ഗോഡൗണും കത്തിയമർന്നു; 18 ഇലക്ട്രിക് സ്കൂട്ടറുകൾ ചാമ്പലായി; നാല് കോടിയുടെ നഷ്ടം!

കോഴിക്കോട് നാദാപുരം പുറമേരിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം....

മരണത്തെ തോൽപ്പിച്ച് അനോഷ് മടങ്ങുന്നു; ആശുപത്രിയിൽ ജന്മദിനാഘോഷം

തൃശൂർ കോടാലിയിൽ നാടിനെ നടുക്കിയ പാമ്പ് കടിയേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന അനോഷ്...