വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളൻ; മൂന്ന് പവൻ സ്വർണ്ണമാല കവർന്നു

കോഴിക്കോട്: വടകരയില്‍ വിവാഹ വീട്ടില്‍ മോഷണം. പടിക്കല്‍ താഴെ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണമാലയാണ് മോഷണം പോയത്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസമായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന്റെ ഭാഗമായി നടത്തിയ ഡി.ജെ പാര്‍ട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് സ്വര്‍ണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. എന്നാല്‍ മോഷണം പോയ മാലയോടൊപ്പമുണ്ടായിരുന്ന മറ്റ് ആഭരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല.

spot_img

Related news

ജീപ്പ് പിന്നിലേക്ക് ഉരുണ്ടു; ടയറിനടിയിൽ കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ കർഷകന് ദാരുണാന്ത്യം

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ...

മത്തിയുടെ തിരിച്ചുവരവ്! കേരളത്തിൽ പിടിച്ചത് 1.68 ലക്ഷം ടൺ; എറണാകുളം ജില്ല ഒന്നാമത്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം...

പോലീസ് ട്രെയിനിങ് കോളജിൽ ‘മാർക്ക് ദാനം’? പരീക്ഷ അട്ടിമറിച്ചെന്ന് ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷയിൽ വ്യാപക അട്ടിമറി നടന്നതായി...

കല്യാണ സദ്യക്ക് പിന്നാലെ ‘ഭാഗ്യക്കുറി’! അതിഥികൾക്കായി ഒരു കോടിയുടെ സ്വപ്നം

തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ...

നോവായി ഋതുചന്ദ്ര; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുബാലിക മരിച്ചു

കാസര്‍കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസര്‍കോട് എളേരിത്തട്ടിലെ...