നാളെ വിഷു; കണിയും കൈനീട്ടവുമായി സമൃദ്ധിയുടെ പുലരിയെ വരവേൽക്കാൻ മലയാളി

കാർഷിക സംസ്‌കൃതിയുടെയും സമൃദ്ധിയുടെയും സ്മരണ പുതുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കുന്നു. വീടുകളിൽ ഐശ്വര്യത്തിൻ്റെ കണിയൊരുക്കിയും മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങിയും പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

വിപണികളിൽ ഇന്ന് കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. കണിവെള്ളരി, കൊന്നപ്പൂവ്, പടക്കങ്ങൾ, പുത്തൻ വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ വലിയ ജനക്കൂട്ടമാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തിയത്. വിഷുസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികൾക്കും വിഭവങ്ങൾക്കും വലിയ ഡിമാൻഡ് ആണ് അനുഭവപ്പെടുന്നത്. കുടുംബശ്രീയും സപ്ലൈകോയും ഒരുക്കിയ വിഷുച്ചന്തകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമായി.

നാളെ പുലർച്ചെ വാല്ക്കണ്ണാടിയും കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കണി വെള്ളരിയും ഒരുക്കി വിഷുക്കണി കാണുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് കുടുംബത്തിലെ മുതിർന്നവർ കുട്ടികൾക്കും മറ്റുള്ളവർക്കും വിഷുക്കൈനീട്ടം നൽകും. ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

കനത്ത ചൂടിനിടയിലും പൂത്തുനിൽക്കുന്ന കൊന്നപ്പൂക്കൾ പോലെ മലയാളിയുടെ മനസ്സിൽ പ്രതീക്ഷയുടെ പുത്തൻ പ്രകാശം പരത്തി വീണ്ടും ഒരു വിഷുക്കാലം കൂടി എത്തിച്ചേർന്നിരിക്കുകയാണ്.

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ…

spot_img

Related news

പൊൻകണിയും പുത്തനുടുപ്പും വിഭവസമൃദ്ധമായ സദ്യയും; മലയാളിക്ക് ഇന്ന് ആഘോഷത്തിന്റെ വിഷുദിനം

ഐശ്വര്യസൗഭാഗ്യങ്ങൾ നിറഞ്ഞ ഒരു വർഷം ലഭിക്കണമേ എന്ന പ്രാർത്ഥനയോടെ ലോകമെങ്ങുമുള്ള മലയാളികൾ...

മലപ്പുറത്ത് 16-ൽ 16-ഉം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് 13-ൽ 13-ഉം പിടിക്കുമെന്ന് ഡിസിസി; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ മലബാറിൽ വൻ വിജയപ്രതീക്ഷയുമായി യുഡിഎഫ്. മലപ്പുറം...

ചുട്ടുപൊള്ളുന്ന കേരളം; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്

കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. ചൂട് അസഹനീയമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല...

തർക്കം സമയക്രമത്തെ ചൊല്ലി; കോഴിക്കോട് പാളയം സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ അതിക്രമം, യാത്രക്കാർ പരിഭ്രാന്തരായി

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം...