ക്ഷേമ പെൻഷൻ 3500 രൂപയാകും; സ്ത്രീകൾക്ക് 1000 രൂപയും ബസ് യാത്ര സൗജന്യവും; എൽഡിഎഫ് പ്രകടനപത്രിക ഇന്ന് അന്തിമമാക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അന്തിമ രൂപം നല്‍കും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തണമെന്നാണ് സബ്കമ്മറ്റി നിർദേശം. ക്ഷേമ പെന്‍ഷന്‍ 3500 രൂപയായി ഉയര്‍ത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സബ്കമ്മറ്റി തയ്യാറാക്കിയ പ്രകടന പത്രിക.

റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലല്ലാതെ എല്ലാ സ്ത്രീകള്‍ക്കും 1,000 രൂപയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായിട്ടായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. നിലവില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, മറ്റുവരുമാനമാര്‍ഗമില്ലാത്ത സ്ത്രീകള്‍ക്കാണ് 1,000 രൂപ നല്‍കി വരുന്നത്.

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്. രണ്ട് ദിവസത്തിനകം പ്രകടന പത്രിക പുറത്തിറക്കാനാണ് തീരുമാനം. തോമസ് ഐസക് ചെയര്‍മാനായ കമ്മിറ്റിയില്‍ മാത്യൂ ടി തോമസ്, പ്രകാശ് ബാബു, വര്‍ഗീസ് ജോര്‍ജ് എന്നിവരടങ്ങുന്നതാണ് സബ്കമ്മിറ്റി. തയ്യാറാക്കിയ പ്രകടനപത്രികയുടെ കരട് മുഖ്യമന്ത്രി അന്തിമമാക്കും.

spot_img

Related news

എയിംസ്, മെട്രോ, സൗജന്യ എൽ.പി.ജി; വമ്പൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കേരളത്തിൽ...

എടിഎം പിൻ മാറ്റാൻ മിനിറ്റുകൾ മതി; കേരളം മുതൽ യുപി വരെ മോഷണം നടത്തുന്ന ഇമ്രാൻ ഖാൻ പിടിയിൽ

കൊച്ചി: ഹൈടെക് മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ്...

ജയിൽ ചാടാൻ നോക്കി, പത്തു മണിയോടെ കയ്യിലായി; എടക്കര സ്വദേശി ശ്രീരാജിൻ്റെ സാഹസികതയ്ക്ക് പൊലീസ് അന്ത്യമിട്ടു

ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം...

സംവാദം എഫ്ബിയിൽ തുടങ്ങിക്കഴിഞ്ഞു; മരിച്ചവരെ പോക്കറ്റടിച്ചവരല്ലേ നിങ്ങൾ?’: വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി നേർക്കുനേർ സംവാദത്തിന് മുഖ്യമന്ത്രിയില്ല. ഫേസ്ബുക്കിൽ ഇന്നലെ രാവിലെ...

‘കന്നി വോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’; ബൂത്തുകളിൽ ഹൽവയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 'മധുരമുളള വോട്ട്' തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തുകളില്‍ കന്നി...