സംവാദം എഫ്ബിയിൽ തുടങ്ങിക്കഴിഞ്ഞു; മരിച്ചവരെ പോക്കറ്റടിച്ചവരല്ലേ നിങ്ങൾ?’: വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി നേർക്കുനേർ സംവാദത്തിന് മുഖ്യമന്ത്രിയില്ല. ഫേസ്ബുക്കിൽ ഇന്നലെ രാവിലെ 9 മുതൽ സംവാദം തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ’ എന്നാണ് മാതൃഭൂമി പത്രത്തിലെ ലേഖനത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യം.

നിന്ന നിൽപ്പിൽ കള്ളംപറഞ്ഞ് തടിതപ്പാൻ നോക്കുന്നവരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. മുണ്ടക്കൈ-ചൂരൽമലയിലെ പുനരധിവാസത്തിനായുള്ള കോൺഗ്രസ് വീടുകളുടെ നിർമാണം വൈകുന്നതിലാണ് വിമർശനം. വീടുകള്‍ വെക്കുന്നതിന് കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരം അനുമതി ലഭിക്കുന്നതിന് അപേക്ഷപോലും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി പത്രം ലഭ്യമാക്കുക എന്നത് അറിയാത്തവണ്ണം അജ്ഞനാണോ പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പരിഹസിട്ടു. സംവാദം തുടരാമെന്നും വൈകിയാണെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ എന്ന് അദേഹം ലേഖനത്തില്‍ പറഞ്ഞു.

നിയമസഭയില്‍ നേര്‍ക്ക് നേര്‍ സംവാദം നടത്താനുള്ള അവസരം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണ്ണക്കൊള്ളയിലും പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എസ്പിജി സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിങ്ങളെ നോക്കിയാണ് പാട്ട് പാടിയതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

spot_img

Related news

എയിംസ്, മെട്രോ, സൗജന്യ എൽ.പി.ജി; വമ്പൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കേരളത്തിൽ...

എടിഎം പിൻ മാറ്റാൻ മിനിറ്റുകൾ മതി; കേരളം മുതൽ യുപി വരെ മോഷണം നടത്തുന്ന ഇമ്രാൻ ഖാൻ പിടിയിൽ

കൊച്ചി: ഹൈടെക് മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ്...

ജയിൽ ചാടാൻ നോക്കി, പത്തു മണിയോടെ കയ്യിലായി; എടക്കര സ്വദേശി ശ്രീരാജിൻ്റെ സാഹസികതയ്ക്ക് പൊലീസ് അന്ത്യമിട്ടു

ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം...

ക്ഷേമ പെൻഷൻ 3500 രൂപയാകും; സ്ത്രീകൾക്ക് 1000 രൂപയും ബസ് യാത്ര സൗജന്യവും; എൽഡിഎഫ് പ്രകടനപത്രിക ഇന്ന് അന്തിമമാക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അന്തിമ രൂപം...

‘കന്നി വോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’; ബൂത്തുകളിൽ ഹൽവയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 'മധുരമുളള വോട്ട്' തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തുകളില്‍ കന്നി...