കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ല.

കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി. ഒ. മോഹനൻ കണ്ണൂരിൽ സ്ഥാനാർത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ ആയിരിക്കും മത്സരിക്കുക.

അതേസമയം മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കെ. സുധാകരൻ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അനുനയത്തിന് നേതാക്കൾ ശ്രമം നടത്തുമ്പോഴും അടുക്കാതെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

spot_img

Related news

കോൺഗ്രസിലെ പൊട്ടിത്തെറി സഭയിലെത്തിയാലും തുടരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി കെ....

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും, സമ്മർദ്ദതന്ത്രം വിജയിച്ചു

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ...

യു.ഡി.എഫിൽ ‘സീറ്റ്’ തർക്കം തീർന്നു; 140 മണ്ഡലങ്ങളിലും ഇന്ന് തീരുമാനമെന്ന് വി.ഡി. സതീശൻ

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ്...

പട്ടികയിറക്കാൻ പോലുമാകാത്ത ഗതികേട്; യു.ഡി.എഫിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...