“മുനീർ സ്വയം മാറിനിന്നതാണ്, അദ്ദേഹം പൂർണ്ണ തൃപ്തൻ”; സ്ഥാനാർത്ഥി നിർണ്ണയത്തിലെ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സാദിഖ് അലി തങ്ങൾ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം.കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍. എം.കെ മുനീര്‍ ഉള്‍പ്പെടെയുളള നേതാക്കളുമായി കൂടിയാലോചിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും പ്രഖ്യാപനത്തിന് മുന്നേ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നെന്നും തങ്ങള്‍ പറഞ്ഞു. കാര്യങ്ങള്‍ നല്ല നിലയില്‍ പോകട്ടെ, താന്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നാണ് മുനീര്‍ പറഞ്ഞതെന്നും അദ്ദേഹം വളരെ തൃപ്തനാണെന്നും തങ്ങള്‍ പറഞ്ഞു. ആരുംതന്നെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിക്കാന്‍ തയ്യാറാണെന്നാണ് എല്ലാവരും പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

‘പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായും സമയമെടുത്ത് തന്നെ കൂടിയാലോചന നടത്തിയിട്ടുണ്ട്. മണ്ഡലം തലങ്ങളിലും ജില്ലാ തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും വരെ നേതാക്കന്മാരുമായി കൂടിയാലോചന നടത്തി. അവരുടെ അഭിപ്രായങ്ങളൊക്കെ പരിഗണിച്ചു. ചെറുപ്പക്കാരാണ് കൂടുതലും വോട്ടര്‍മാരായി ഉളളത്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പാര്‍ട്ടിക്ക് നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നു. ആരുംതന്നെ നേരത്തെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ല. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കാന്‍ തയ്യാറാണ് എന്ന നിലയ്ക്കാണ് എല്ലാവരും ഇങ്ങോട്ട് തന്നെ പറഞ്ഞത്. പാര്‍ട്ടി തീരുമാനത്തോട് ആരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല’ എന്നാണ് സാദിഖ് അലി തങ്ങള്‍ പറഞ്ഞത്.

spot_img

Related news

തെറ്റിദ്ധരിക്കേണ്ട, ഞാൻ നിലപാട് പറഞ്ഞു; തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു: അബ്ദുറഹിമാന്‍ രണ്ടത്താണി

മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി മുസ്‌ലിം ലീഗിന്റെ...

ലീഗിൽ പുകച്ചിലടങ്ങിയില്ല; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ...

കണ്ണൂരും കോന്നിയും ആർക്ക്? തർക്കങ്ങൾക്കിടെ കോൺഗ്രസിന്റെ രണ്ടാം പട്ടിക ഇന്ന്; സസ്പെൻസ് തുടരുന്നു

കലഹങ്ങൾക്കും തർക്കങ്ങൾക്കുമിടെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെ 95...

രാഹുലും ഷാഫിയും തുടങ്ങിവെച്ചത് പൂർത്തിയാക്കും; ആരോപണങ്ങൾ കോടതി തീരുമാനിക്കട്ടെ, പാലക്കാട് പിടിക്കാൻ പിഷാരടി

കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി...

പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; കൂട്ടുകാരന് വേണ്ടി പരീക്ഷയെഴുതിയ 20കാരൻ കുടുങ്ങി

കാസര്‍കോട്: പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍...