മരണത്തിന് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു, ഒടുവിൽ ഷഹബാൻ യാത്രയായി; വളാഞ്ചേരി കൊട്ടാരത്തെ അപകടത്തിൽ വിദ്യാർത്ഥിക്ക് വിട

വളാഞ്ചേരി കൊട്ടാരത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. സ്കൂട്ടർ യാത്രക്കാരനായിരുന്ന 19 വയസ്സുകാരൻ ഷഹബാനാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വളാഞ്ചേരി കൊട്ടാരത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന മധ്യവയസ്കനെ ഇടിച്ചുതെറിപ്പിക്കുകയും, തുടർന്ന് എതിരെ വന്ന ബുള്ളറ്റിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷഹബാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരിമ്പിളിയം കൊടുമുടി സ്വദേശി പാക്കരത്ത് വീട്ടിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ ഇപ്പോഴും ചികിത്സയിലാണ്.

റോഡരികിൽ കാർ നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ പട്ടാമ്പി ഭാഗത്തുനിന്ന് ഓവർടേക്ക് ചെയ്ത് അമിതവേഗത്തിൽ വന്ന ഷഹബാൻ്റെ സ്കൂട്ടർ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂട്ടർ എതിരെ വന്ന ബുള്ളറ്റിൽ ഇടിച്ചത്. ബുള്ളറ്റിലുണ്ടായിരുന്ന ഷംനാദ്, സജീർ എന്നിവർക്ക് നിസ്സാര പരുക്കുകളേറ്റു. ഇവർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രാഥമിക ചികിത്സ തേടി. അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷഹബാൻ്റെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങിയിരിക്കുകയാണ് നാടും സുഹൃത്തുക്കളും.

spot_img

Related news

പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്‌ മത്സരിക്കും; വേങ്ങരയിൽ പുതിയ മുഖം, മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വൻ മാറ്റങ്ങൾ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി...

സിലിണ്ടറിന് 2000 രൂപ; ഓട്ടോ പമ്പിൽ വീട്ടാവശ്യത്തിനുള്ള ഗ്യാസ് നിറച്ചുനൽകി, വിവാദമായതോടെ പൂട്ടി

മലപ്പുറം: കൊണ്ടോട്ടി കൊട്ടുക്കരയിൽ വാഹനങ്ങൾക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള...

വിടപറയാതെ മടക്കം; ആതവനാട് ലോറി അപകടത്തിൽ പരിക്കേറ്റ ജാഫറും മരണപ്പെട്ടു

വളാഞ്ചേരി ആതവനാടിൽ ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

സിപിഐഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; വിടവാങ്ങിയത് മലപ്പുറത്തെ ചുവപ്പൻ കരുത്ത്

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ.എൻ...

നാട്ടിൽ നിന്ന് ലഹരിയുമായി മടക്കം; കാളികാവിൽ 4.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: കാളികാവിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന...