ശബരിമല സ്വർണ്ണപ്പാളി കേസ്: SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; അന്വേഷണസംഘം വിപുലീകരിക്കും

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സം​ഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിൽ അധികമായി ഉൾപ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്.

അവസാന ഘട്ടത്തിലേക്ക് അന്വേഷണം നീങ്ങുകയാണ്. എസ്‌ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് അന്വേഷണസംഘ വിപുലീകരണം നടക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് എസ്‌ഐടിയുടെ ഹർജി പരിഗണിച്ചത്.

ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നുമായിരുന്നു എസ്ഐടിയുടെ ആവശ്യം. ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

spot_img

Related news

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വാടകഗർഭത്തിന് 6 ലക്ഷം, കരൾ നൽകിയാൽ 10 ലക്ഷം! എറണാകുളവും തൃശൂരും കേന്ദ്രീകരിച്ച് വൻ മാഫിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കേരളത്തിൽ നിയമവിരുദ്ധ വാടകഗർഭ മാഫിയകളും അവയവക്കടത്ത് സംഘങ്ങളും വൻതോതിൽ സജീവമാണെന്ന്...

എസ്‌ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദ്ദേശം; 43 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എസ്.സി സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിന്റെ കാലാവധി...