മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ; ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന് നാട്ടുകാർ

പുത്തനത്താണി: ആറുവരിപ്പാതയില്‍ വെട്ടിച്ചിറ ടോള്‍ പ്ലാസ ദീര്‍ഘദൂര ബസുകളുടെ പ്രധാന സ്‌റ്റോപ്പായി മാറിയെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഇനിയും ഒരുക്കിയിട്ടില്ല. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തര്‍ ഇവിടെയാണ് ബസ് ഇറങ്ങുക. യാത്രക്കാര്‍ വെയിലും മഴയും കൊണ്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് കാത്തുനില്‍ക്കുന്നത്. ആറുവരിപ്പാതയിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങുകയും ടോള്‍ പ്ലാസയുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയാകുകയും ചെയ്തതോടെ ദീര്‍ഘദൂര ബസുകള്‍ വെട്ടിച്ചിറയിലെ സ്‌റ്റോപ്, ടോള്‍ പ്ലാസയുടെ സമീപത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചിട്ടില്ല.

ദീര്‍ഘദൂര യാത്രക്കാര്‍ക്കായി ശുദ്ധജലം, ശുചിമുറി തുടങ്ങിയ സൗകര്യവുമില്ല. വെട്ടിച്ചിറ ജംക്ഷനില്‍ ബസുകള്‍ നിര്‍ത്താത്തതോടെ കാടാമ്പുഴ, ആതവനാട്, മുഴങ്ങാണി, പുന്നത്തല, പൂളമംഗലം തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകുന്നവര്‍ക്കു ടോള്‍ പ്ലാസയില്‍ ബസിറങ്ങി ഓട്ടോ വിളിക്കുകയോ, ജംക്ഷനിലേക്കു നടന്നശേഷം മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയോ വേണമെന്നതാണ് അവസ്ഥ. പണി പൂര്‍ത്തിയായെങ്കിലും ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. സര്‍വീസ് റോഡുവഴിയാണ് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ടോള്‍ പ്ലാസവഴി പോകുന്ന വാഹനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ വെട്ടിച്ചിറയില്‍ മാത്രമാണ് ടോള്‍ പ്ലാസയുള്ളത്.

spot_img

Related news

മുട്ടാർ പുഴയിൽ തൃശൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കഴുത്തിൽ കയർ കുരുക്കിയ നിലയിൽ

കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ...

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുൻ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17...

ഞാനും ഭാര്യയും സി.പി.ഐ.എമ്മിലേക്ക്; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

താൻ ഇനി വെറുമൊരു സഹയാത്രികനല്ലെന്നും സിപിഐഎമ്മിന്റെ ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിക്കുകയാണെന്നും...

കുട്ടികളുടെ സ്കൂൾ യാത്രയിൽ വിട്ടുവീഴ്ചയില്ല; ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുത്! കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ...

കൊല്ലം നഗരത്തിൽ ‘സീരിയൽ കില്ലർ’ ഇറങ്ങിയോ? രണ്ടാമത്തെ കൊലപാതകവും ഒരേ ശൈലിയിൽ; ഭീതിയിൽ തീരദേശ നഗരം!

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ...