ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഇതിനായി പൊലീസും എക്‌സൈസും യോജിച്ച് പ്രവര്‍ത്തിക്കും.

ലഹരിവ്യാപനം തടയാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചു. സമിതി നിര്‍ദേശങ്ങള്‍ ഏപ്രില്‍ മാസത്തില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ലഹരി ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ സമയമെടുത്തുള്ള പദ്ധതികള്‍ വേണമെന്ന് ലഹരി വിരുദ്ധ നടപടി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ മന്ത്രിമാരും പൊലീസ് എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൊലീസിന്റെ ഓപ്പറേഷന്‍ ഡീഹണ്ട്, എക്‌സൈസിന്റെ ക്ലീന്‍ സ്ലേറ്റ് തുടങ്ങിയ ലഹരി വിരുദ്ധ പരിശോധനകള്‍ ശക്തമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. എക്‌സൈസ് പോലീസ് വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തുന്നതിനുള്ള പദ്ധതികള്‍ യോഗത്തില്‍ ആസൂത്രണം ചെയ്തു.

spot_img

Related news

പൊൻകണിയും പുത്തനുടുപ്പും വിഭവസമൃദ്ധമായ സദ്യയും; മലയാളിക്ക് ഇന്ന് ആഘോഷത്തിന്റെ വിഷുദിനം

ഐശ്വര്യസൗഭാഗ്യങ്ങൾ നിറഞ്ഞ ഒരു വർഷം ലഭിക്കണമേ എന്ന പ്രാർത്ഥനയോടെ ലോകമെങ്ങുമുള്ള മലയാളികൾ...

മലപ്പുറത്ത് 16-ൽ 16-ഉം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് 13-ൽ 13-ഉം പിടിക്കുമെന്ന് ഡിസിസി; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ മലബാറിൽ വൻ വിജയപ്രതീക്ഷയുമായി യുഡിഎഫ്. മലപ്പുറം...

ചുട്ടുപൊള്ളുന്ന കേരളം; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്

കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. ചൂട് അസഹനീയമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല...

തർക്കം സമയക്രമത്തെ ചൊല്ലി; കോഴിക്കോട് പാളയം സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ അതിക്രമം, യാത്രക്കാർ പരിഭ്രാന്തരായി

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം...