റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

വെസ്റ്റ് ചമ്പാരന്‍: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ റെയില്‍വെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം. ഇയര്‍ഫോണ്‍ വച്ച് ഗെയിമില്‍ മുഴുകിയതിനാല്‍, ട്രെയിന്‍ വരുന്നത് കുട്ടികള്‍ അറിഞ്ഞില്ല. ഫുര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകള്‍ തടിച്ചുകൂടി.

മുഫാസില്‍ പൊലീസ് സ്‌റ്റേഷന്റെ കീഴിലുള്ള നര്‍കതിയാഗഞ്ച്മുസാഫര്‍പൂര്‍ റെയില്‍വേ സെക്ഷനിലാണ് അപകടമുണ്ടായത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് കുട്ടികള്‍ ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിവേക് ദീപ്, റെയില്‍വേ പൊലീസ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.

spot_img

Related news

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; വന്ദേഭാരതിനും, രാജധാനിയ്ക്കും ബാധകം

ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി...

ഡൽഹിയിലെ വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി സർക്കാർ

വായു മലിനീകരണം നിയന്ത്രിക്കാനായി കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍....

ജനാധിപത്യത്തിലെ ഇരുണ്ട 21 മാസങ്ങൾ; അടിയന്തരാവസ്ഥയ്ക്ക് അരനൂറ്റാണ്ട്

എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റില്‍പ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഇന്നേയ്ക്ക്, 50 വര്‍ഷം...

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ...

ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ; വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല: മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഒപ്പ്...