ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം,CCTV; കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസ്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസില്‍ യാത്ര ചെയ്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയും കുടുംബവും ടിക്കറ്റെടുത്ത് യാത്ര ചെയ്തത് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരവരെയാണ്. കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അത്യാധുനിക സൗകര്യങ്ങളുള്ള കെഎസ്ആര്‍ടിസിയുടെ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസുകള്‍ കഴിഞ്ഞ ആഴ്ചയാണ് സര്‍വീസ് ആരംഭിച്ചത്. സംസ്ഥാനത്ത് 10 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. AC സൗകര്യത്തിന് പുറമെ സൗജന്യ വൈഫൈ, എന്റര്‍ടെയ്ന്‍മെന്റ് സൗകര്യങ്ങള്‍, ആധുനിക സീറ്റിങ് സംവിധനങ്ങള്‍, CCTV തുടങ്ങി നിരവധി സൗകര്യങ്ങളും ബസില്‍ ഉണ്ട്. െ്രെഡവര്‍മാരെ നിരീക്ഷിക്കാനുള്ള ക്യാമറ സൗകര്യങ്ങളും പ്രധാന പ്രത്യേകതയാണ്.

കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സര്‍വീസ് വിലയിരുത്താനാണ് ഗതാഗത മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരെ യാത്ര ചെയ്യതത്. ഭാര്യ ബിന്ദുവും ഒപ്പമുണ്ടായിരുന്നു. സര്‍വീസ് വിജയകരമാണെന്നും കൂടുതല്‍ ബസുകള്‍ ഉടന്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം-തൃശൂര്‍, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-തൊടുപുഴ റൂട്ടുകളിലാണ് നിലവില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ബസുകള്‍ എത്തിയാല്‍ മറ്റു റൂട്ടുകളിലേക്കും സര്‍വീസ് നടത്തും.

spot_img

Related news

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....

ജലഗതാഗത വകുപ്പ് ഓഫീസിൽ ആക്രമണം; പ്രതി അറസ്റ്റിൽ

കൊച്ചി: ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച കേസിൽ...

റാഗിങ്: പുതിയ മാർഗനിർദേശങ്ങളുമായി സർക്കാർ

കൊച്ചി: റാഗിങ് കുറ്റം തെളിഞ്ഞാൽ ശിക്ഷയ്‌ക്കൊപ്പം വിദ്യാർഥിയെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന്...

സംസ്ഥാനത്ത് നാല് ദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...