മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് പ്രത്യേക ജൂറി പരാമർശം

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയിത്തിന് ഉണ്ണിനായർക്ക് പ്രത്യേക ജൂറി പരാമർശം’ ഡോ. ഹാരിസ് കെ.ടി. തിരക്കഥയെഴുതി നാസർ ഇരിമ്പിളിയമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഐമാക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ഹാരിസ് കെ.ടി കഥയും തിരക്കഥയും നിർമ്മാണവും നാസർ ഇരിമ്പിളിയം സംവിധാനവും നിർവ്വഹിച്ച മഹൽ ഇൻ ദ നെയിം ഫാദർ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായർക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
ശ്രീനിവാസന് ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.
ആട്ടം ആണ് മികച്ച ചിത്രം. ബിജുമേനോൻ , വിജയരാഘവൻ എന്നിവർ മികച്ച അഭിനയത്തിനുള്ള അവാർഡുകൾ പങ്കിട്ടു.

ഡോ. അർജുൻ പരമേശ്വർ, ഷാജഹാൻ കെ.പി. എന്നിവരാണ് മഹൽ ഇൻദ നെയിം ഓഫ് ഫാദറിൻ്റെ സഹ നിർമ്മാതാക്കൾ.ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

spot_img

Related news

കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന...

പ്രതിസന്ധികൾ അവസാനിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ...

വന്ദനദാസ് കൊലപാതകം;വിധി ഇന്ന്

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി...

ഷിഗല്ല മരണം: മാതാപിതാക്കൾ ശ്രദ്ധിക്കുക! കോഴിക്കോട് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര...

തെറ്റിദ്ധരിക്കേണ്ട, ഞാൻ നിലപാട് പറഞ്ഞു; തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു: അബ്ദുറഹിമാന്‍ രണ്ടത്താണി

മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി മുസ്‌ലിം ലീഗിന്റെ...