ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി, ലൈം​ഗികമായി പീഡിപ്പിച്ചു; കൂട്ടുകാരിയും ആൺസുഹൃത്തും അറസ്റ്റിൽ

ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയുടെ കൂട്ടുകാരിയെയും ആൺ സുഹൃത്തിനെയുമാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെൺ സുഹൃത്തും മണ്ണാർക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തിൽ സൂര്യ(33) എന്നിവരാണ് അറസ്റ്റിലായത്. 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ പീഡനത്തിന് ഇരയായത്. കഴിഞ്ഞ 17 നായിരുന്നു സംഭവം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടുകാരിയായ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്. സൂര്യയുടെ ആൺസുഹൃത്തായ ശരത് ഇവർക്ക് കോവളത്ത് ഹോട്ടലിൽ മുറിയിയെടുത്തു നൽകി. 

തുടർന്ന് ശരത് മദ്യവുമായി എത്തി ജ്യൂസിൽ മദ്യം ചേർത്ത് നിർബന്ധിപ്പിച്ച് യുവതിയെ കുടിപ്പിച്ചു. അർധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചു എന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂര്യ പകർത്തുകയും ചെയ്തു. കോവളത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലിചെയ്യുകയാണ് അറസ്റ്റിലായ ശരത്.

spot_img

Related news

യു.ഡി.എഫിൽ ‘സീറ്റ്’ തർക്കം തീർന്നു; 140 മണ്ഡലങ്ങളിലും ഇന്ന് തീരുമാനമെന്ന് വി.ഡി. സതീശൻ

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ്...

പട്ടികയിറക്കാൻ പോലുമാകാത്ത ഗതികേട്; യു.ഡി.എഫിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...

കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന...

പ്രതിസന്ധികൾ അവസാനിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ...

വന്ദനദാസ് കൊലപാതകം;വിധി ഇന്ന്

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി...