11കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചു: ഫേസ്ബുക്ക് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചത് രണ്ടാനമ്മയെന്ന് പൊലീസ്. പിതാവിന്റെ ഫേസ്ബുക്കിലൂടെയാണ് പതിനൊന്നുകാരിയെ വില്‍പനയ്‌ക്കെന്ന പോസ്റ്റിടുന്നത്. ഇവര്‍ പോസ്റ്റിടാനുപയോ?ഗിച്ച മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോസ്റ്റിട്ട ഐപി ആഡ്രസ് ശേഖരിച്ചാണ് പ്രതി രണ്ടാനമ്മയാണെന്ന് തിരിച്ചറിഞ്ഞത്.

പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പേരില്‍ പല കേസുകളുമുണ്ട്. രണ്ടാനമ്മയ്ക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്കില്‍ പതിനൊന്നുകാരിയായ മകളെ വില്‍ക്കാനുണ്ടെന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് വന്നത്. സംഭവം വിവാദമായതിനെതുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...