ടൈറ്റാന്‍ ദുരന്തയാത്ര; 5 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ പര്യവേക്ഷണം ദുരന്തത്തില്‍ അവസാനിച്ചതായി സ്ഥിരീകരിച്ചു. യാത്രക്കാരായ അഞ്ചു പേരും മരിച്ചതായി ടൈറ്റന്‍ പേടകം നിര്‍മിച്ച യുഎസ് ആസ്ഥാനമായ ഓഷ്യന്‍?ഗേറ്റ് അറിയിച്ചു.

പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ് ?ഗാര്‍ഡും അറിയിച്ചു. യാത്രക്കാരെ നഷ്ടമായെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി ഓഷ്യന്‍?ഗേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. ടൈറ്റാനിക്കിന്റെ അടുത്തുനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൊട്ടിത്തെറിയാണ് പേടകത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് സൂചന.

കറാച്ചി ആസ്ഥാനമായ വന്‍കിട ബിസിനസ് ഗ്രൂപ്പ് ‘എന്‍ഗ്രോ’ യുടെ ഉടമ ഷഹ്‌സാദാ ദാവൂദ്, മകന്‍ സുലേമാന്‍, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് ഡൈവര്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ്, ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് സിഇഒ സ്‌റ്റോക്ടണ്‍ റഷ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്. 96 മണിക്കൂറിലേക്ക് ആവശ്യമായ ഓക്‌സിജനുമായി അഞ്ചംഗ സംഘം ഞായര്‍ പുലര്‍ച്ചെയാണ് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് പോയത്. 1.45 മണിക്കൂറില്‍ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

ടൈറ്റന്‍ സബ്മെര്‍സിബിള്‍

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 110 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ അന്തര്‍വാഹിനിയാണ് ടൈറ്റാന്‍. പൈലറ്റ് ഉള്‍പ്പെടെ അഞ്ച് സഞ്ചാരികളുമായി ഓഷ്യന്‍ഗേറ്റ് എന്ന കമ്പനിയുടെ ടൂറിസ്റ്റ് അന്തര്‍വാഹിനിയായ ടൈറ്റന്‍ സബ്?മെര്‍സിബിള്‍ ജൂണ്‍ 18 ഞായറാഴ്ചയാണ് യാത്ര പുറപ്പെട്ടത്. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചയോടെ കപ്പല്‍ കാണാത്തവുകയായിരുന്നു.

1912 ഏപ്രില്‍ 10ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്ന് പുറപ്പെട്ട കപ്പലാണ് ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പല്‍ ആദ്യത്തെ യാത്രയില്‍ത്തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് 1912 ഏപ്രില്‍ 15 ന് മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.

സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 12,500 അടി താഴെ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്ത് നേരിട്ടു കാണുവാനുള്ള ദൗത്യവുമായാണ് ടൈറ്റന്‍ സബ്?മെര്‍സിബിള്‍ യാത്ര ആരംഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30ന് കടലിനടിയിലേക്കുള്ള ദൗത്യം ആരംഭിക്കുവാനുള്ള സ്ഥലത്തേയ്ക്ക് പ്രത്യേക ചങ്ങാടത്തിലാണ് സമുദ്രപേടകം പോയത്. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30ന് കടലിനടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.

എന്നാല്‍ ദൗത്യം ആരംഭിച്ച് ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ കടലിലെ കപ്പലിന് ടൈറ്റനുമായുള്ള ബന്ധം നഷ്ടമായി. പ്രഥമിക അന്വേഷണങ്ങള്‍ക്കും തിരച്ചിലുകള്‍ക്കും ശേഷം ടൈറ്റന്‍ കാണാതായതായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂ ഫൗണ്ട് ലാന്‍ഡില്‍ ! നിന്ന് 700 കിലോമീറ്റര്‍ അകലെയാണിത് ടൈറ്റാന്‍ കാണാതായത്. 17 ബോള്‍ട്ടുകള്‍ ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടിയത് കാരണം അകത്തു നിന്നും ഇത് തുറക്കുക എന്നത് അസാധ്യമായ കാര്യവുമായിരുന്നു.

6.7 മീറ്റര്‍ നീളവും 10,432 കിലോഗ്രാം ഭാരവുമുള്ള ഓഷ്യന്‍ഗേറ്റ് ടൈറ്റന്‍ സബ്?മെര്‍സിബിള്‍ ആഴക്കടല്‍ പര്യവേക്ഷണത്തിനായി പ്രത്യേകമായി നിര്‍മ്മിച്ചതാണ്. കാര്‍ബണ്‍ ഫൈബര്‍, ടൈറ്റാനിയം എന്നിവയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം ഇത് നിയന്ത്രിക്കുന്ന പൈലറ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാന്‍ സാധിക്കുക. മണിക്കൂറില്‍ പരമാവധി 5.5 കിലോമീറ്റര്‍ വേഗതയാണ് ഈ സമുദ്രപേടകത്തിനുണ്ടായിരുന്നത്.

സമുദ്രത്തില്‍ 4000 മീറ്റര്‍ താഴ്ചയില്‍ സഞ്ചരിക്കുവാന്‍ ഇതിന് സാധിക്കും. അതേസമയം സമുദ്രത്തില്‍ 3,800 മീറ്റര്‍ താഴ്ചയിലാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. സുഗമമായ യാത്രയ്ക്കായി നിരവധി സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. എന്താണ് പേടകത്തിനുള്ളില്‍ നടക്കുന്നതെന്ന് അറിയാന്‍ റിയല്‍ ടൈം ട്രാക്കിങ് സംവിധാനവും ഇതിനുള്ളിലുണ്ടായിരുന്നു.

ഗെയിം കണ്‍ട്രോളര്‍ വഴിയാണ് ടൈറ്റാന്‍ നിയന്ത്രിച്ചിരുന്നത്. ഇത് പ്രവര്‍ത്തിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുസരിച്ച് പൈലറ്റ് ഗെയിം കണ്ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്.

250,000 ഡോളര്‍ അഥവാ രണ്ട് കോടി രൂപയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണുവാനുള്ള ഈ യാത്രയുടെ നിരക്ക്.

യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ യുഎസ് നാവികസേന, യുഎസ് എയര്‍ഫോഴ്‌സ്, കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ്, കനേഡിയന്‍ സൈന്യം എന്നിവയാണ് ടൈറ്റാനായി തിരച്ചില്‍ നടത്തിയിരുന്നത്. ഫ്രാന്‍സിന്റെ സമുദ്രാന്തര പര്യവേഷണ റോബോടിക് വാഹനങ്ങളും തിരച്ചിലില്‍ സഹകരിച്ചിരുന്നു.

spot_img

Related news

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഴുപത്തിയെട്ടുകാരന്‍...

ടിപ്പ് കുറഞ്ഞുപോയി; ഗര്‍ഭിണിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിസ്സ ഡെലിവറി ഗേള്‍

ഫ്‌ലോറിഡ: ടിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി...

‘ക്രിസ്മസ്’ ആഘോഷ ലഹരിയില്‍ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ‘ഫ്രാന്‍സിസ് മാര്‍പാപ്പ’

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം...

തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ദില്ലി: ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. അര...

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...
Click to join