ബിപോര്‍ജോയ് ചുഴലിക്കാറ്റ്: മുംബൈയില്‍ നാലു കുട്ടികളെ കടലില്‍ കാണാതായി, തിരച്ചില്‍

മുംബൈ ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമായിരിക്കേ, മുംബൈയില്‍ കടലില്‍ നാല് ആണ്‍കുട്ടികളെ കാണാതായി. ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. നാവികസേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഗുജറാത്ത് തീരത്തേയ്ക്ക് തിരമാല അടിക്കുന്ന ദൃശ്യം, എഎന്‍ഐ

മുംബൈയിലെ ജുഹു ബീച്ചിലാണ് സംഭവം. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് കടലില്‍ കാണാതായത്. കടല്‍ത്തീരത്ത് നിന്ന് അരകിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടികള്‍ മുങ്ങിപ്പോയത്. ഇവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.  ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയതാണോ, ഉയര്‍ന്ന തിരമാലയില്‍ അകപ്പെട്ടതാണോ എന്നകാര്യം വ്യക്തമല്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

spot_img

Related news

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...