ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ : ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന് മുഹമ്മദ് റഫീഖ് ആണ് റിമന്‍ഡിലായത്. വെള്ളിയാഴ്ച രാത്രി ഏലംകുളത്തെ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന ആണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെ നാലിന് ഫഹ്നയുടെ മാതാവ് റമദാന്‍ അത്താഴത്തിന് എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള് തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള് ജനലിനോടും കട്ടിലിനോടും ബന്ധിച്ച് വായില് തുണി തിരുകിയ നിലയില്‍ കണ്ടത്. പൊലീസിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ ഉടലെടുത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം റഫീഖ് മണ്ണാര്‍ക്കാട് ആവണക്കുന്നിലെ വീട്ടിലേക്ക് പോയി. അവിടെനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫഹ്ന ധരിച്ചിരുന്ന രണ്ടു വളയും മാലയും പ്രതിയുടെ വീട്ടില്‍നിന്ന് സി.ഐ സി.അലവിയുടെ നേതൃത്വത്തില്‍ പൊലീസ് കണ്ടെടുത്തു. പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. പ്രതിയെ വൈദ്യപരിശോധന നടത്തി പെരിന്തല്‍മണ്ണ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂര്‍ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റഫീഖിനെതിരെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ കളവ് കേസും കല്ലടിക്കോട് സ്റ്റേഷന് പരിധിയില് എ.ടി.എമ്മിന് തീയിട്ട് നശിപ്പിക്കാന് ശ്രമിച്ചെന്ന കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...