ബഫര്‍ സോണ്‍: ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍


മലപ്പുറം: സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തുക, ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.മലപ്പുറം ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലുമാണ് ഹര്‍ത്താല്‍. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കല്‍, ചാലിയാര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

spot_img

Related news

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...

‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, അസ്വഭാവിക മരണത്തില്‍ കേസെടുത്ത് കാടാമ്പുഴ പൊലീസ്

മലപ്പുറം കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു....