കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ എന്റ് സേഫ്റ്റി ഏരിയാ നീളം കൂട്ടുന്നതിന് ആലോചന. നിലവിലുള്ള റണ്‍വേ പൂര്‍ണമായി നിലനിര്‍ത്തി റെസ നീളം കൂട്ടുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് ലഭിച്ചിരിക്കുകയാണ്. റണ്‍വേ നീളം കുറച്ച് റെസ വര്‍ധിപ്പിക്കാനായിരുന്നു നേരത്തെ നീക്കം. എന്നാല്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാടുവില്‍ അതോറിറ്റി പിന്‍വലിയുകയായിരുന്നു. റണ്‍വേയുടെ രണ്ട് അറ്റത്തും റെസ 90 മീറ്ററാണ്. ഇത് 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിര്‍ദേശമുള്ളത്. രണ്ടുഭാഗത്തും 150 മീറ്ററാണ് ഇതിനായി പുതിയതായി നിര്‍മിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്.