കോൺഗ്രസിലെ പൊട്ടിത്തെറി സഭയിലെത്തിയാലും തുടരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി കെ. എൻ ബാലഗോപാൽ. ഇവർ നിയമസഭയിൽ ചെന്നാലും അടി ആയിരിക്കും എന്നാണ് സംശയമെന്നും അവർ പരസ്പരം തോൽപ്പിക്കാൻ നിൽക്കുകയാണെന്നും കെ. എൻ ബാലഗോപാൽ പറഞ്ഞു.

കോൺഗ്രസിൽ വലിയ കലാപങ്ങൾ നടക്കുന്നതായാണ് വാർത്തയിൽ കാണുന്നത്. നാട്ടുകാർ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേയെന്നും സ്വന്തം സ്ഥാനം പിടിക്കാൻ മാത്രമുള്ള രാഷ്ട്രീയമായി കോൺഗ്രസിന്‍റെ രാഷ്ട്രീയം മാറിയെന്നും കെ. എൻ ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര മണ്ഡലത്തിൽനിന്നും എൽഡിഎഫിനായി ഇത്തവണയും കെ. എൻ ബാലഗോപാൽ മത്സരരംഗത്തുണ്ട്. സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റിയാണ് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി.

അതേസമയം കോൺഗ്രസ് രണ്ടം ഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിന് പിന്നാലെ പാർട്ടിയോട് ഇടഞ്ഞ മുതിർന്ന നേതാവ് കെ. സുധാകരനുമുന്നിൽ ഹൈക്കമാൻഡ് കീഴടങ്ങി. കണ്ണൂരിൽനിന്നും കെ സുധാകരൻ ജനവിധിതേടും.

spot_img

Related news

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും, സമ്മർദ്ദതന്ത്രം വിജയിച്ചു

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ...

യു.ഡി.എഫിൽ ‘സീറ്റ്’ തർക്കം തീർന്നു; 140 മണ്ഡലങ്ങളിലും ഇന്ന് തീരുമാനമെന്ന് വി.ഡി. സതീശൻ

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ്...

പട്ടികയിറക്കാൻ പോലുമാകാത്ത ഗതികേട്; യു.ഡി.എഫിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...

കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന...