ജോലിക്കെന്ന് പറഞ്ഞ് യുവതികളെ കേരളത്തിലെത്തിക്കും; അതിഥി തൊഴിലാളികളുടെ നേതൃത്വത്തില്‍ വളാഞ്ചേരി കേന്ദ്രീകരിച്ചും പെണ്‍വാണിഭം

മലപ്പുറം: മലപ്പുറത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. കുറ്റിപ്പുറത്തെ സ്വകാര്യഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ കണ്ടെത്തി. സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ചാണ് നഗരമധ്യത്തില്‍ സെക്സ് റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ കുറ്റിപ്പുറം, എടപ്പാള്‍, വളാഞ്ചേരി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ബംഗാള്‍ സ്വദേശി സൊയിദ്ദുള്‍ എന്നയാളാണ് പ്രധാനപ്പെട്ട ഇടനിലക്കാരന്‍ എന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. കൂലിപ്പണിക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൊയിദ്ദുള്‍ കേരളത്തിലേക്ക് എത്തിയത്. പിന്നീട് കേരളത്തിലേക്ക് സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ ആരംഭിക്കുകയായിരുന്നു.

വളാഞ്ചേരി മൂച്ചിക്കല്‍ കേന്ദ്രീകരിച്ചും ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് വിവരം. 15 മിനിറ്റിന് 1500 രൂപയെന്നാണ് ഇടനിലക്കാരന്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ എത്തിക്കുന്നുവെന്നാണ് ഇടനിലക്കാരന്റെ വെളിപ്പെടുത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് അവിടെ കണ്ടത്.

spot_img

Related news

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...

വ്യോമാക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം; കേരളത്തിലെ 14 ജില്ലകളിലും ഇന്ന് മോക്ഡ്രില്‍

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മോക്ഡ്രില്ലുകള്‍ നടത്തും....