പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതോടെ മത്സ്യകൃഷി നടത്തിയ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
മത്സ്യകര്‍ഷകരായ തീക്കാനാകത്ത് സമീര്‍, പൂളക്കല്‍ അസ്ഹര്‍ എന്നിവര്‍ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് ചത്തത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാവാനുണ്ടായ കാരണം വ്യക്തമല്ല.
സമീപത്ത് മണല്‍ ഖനനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്‌കരിച്ച അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയതാകാമെന്നും അത് വെള്ളത്തില്‍ കലര്‍ന്നപ്പോള്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതാകാം എന്നുമാണ് വിലയിരുത്തല്‍.




