സ്വര്‍ണം ക്യാപ്‌സ്യൂളുകളാക്കി കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍


മലപ്പുറം: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവിനെ പൊലീസ് പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്‍ കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി സ്വദേശി ജംഷീര്‍(26) ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ജംഷീറിനെ പൊലീസ് പിടികൂടിയത്. 854 ഗ്രാം, 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് യുവാവില്‍ നിന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ജംഷീര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങുകയായിരുന്നു.മിശ്രിത രൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. മലപ്പുറം ജില്ലാ മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

spot_img

Related news

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...

‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, അസ്വഭാവിക മരണത്തില്‍ കേസെടുത്ത് കാടാമ്പുഴ പൊലീസ്

മലപ്പുറം കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു....