ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സ്ആപ്പ് ചെയ്യാം; കാത്തിരുന്ന ‘യൂസർനെയിം’ ഫീച്ചർ എത്തി, നിങ്ങളുടെ പേര് ഇപ്പോൾ തന്നെ റിസർവ് ചെയ്യാം!

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടിരുന്ന യൂസർനെയിം ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം കമ്പനി ആരംഭിച്ചു.

സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഈ വർഷം അവസാനത്തോടെ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. ഇതോടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ യൂസർനെയിം ഉപയോഗിച്ച് പുതിയ ആളുകളുമായി ചാറ്റ് ആരംഭിക്കാൻ സാധിക്കും.

യൂസർനെയിം റിസർവേഷൻ ഘട്ടംഘട്ടമായാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ഫീച്ചർ ലഭ്യമായ അക്കൗണ്ടുകൾക്ക് വാട്‌സ്ആപ്പിൽ ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ ലഭിക്കും. പൊതുവായ പേരുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങൾ ആഗ്രഹിക്കുന്ന യൂസർനെയിം മറ്റാരെങ്കിലും സ്വന്തമാക്കുന്നതിന് മുമ്പ് റിസർവ് ചെയ്യാൻ ഇതിലൂടെ അവസരമൊരുങ്ങും.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പോലെ എല്ലാവർക്കും കാണാവുന്ന തിരിച്ചറിയൽ സംവിധാനമല്ല വാട്‌സ്ആപ്പിലെ യൂസർനെയിം. ആവശ്യാനുസരണം പിന്നീട് യൂസർനെയിം മാറ്റാനും കഴിയും. പൊതുവായ യൂസർനെയിം ഡയറക്ടറിയോ നിർദേശ സംവിധാനമോ ഉണ്ടാകില്ല. അതിനാൽ ഒരാളെ ആദ്യമായി ബന്ധപ്പെടാൻ ആ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിയേണ്ടതായിരിക്കും.

സ്വന്തം ഫോൺ നമ്പർ പങ്കിടാൻ താൽപര്യമില്ലാത്ത ഉപയോക്താക്കൾക്കും വിവിധ ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും സജീവമായിരിക്കുന്നവർക്കും പുതിയ ഫീച്ചർ ഏറെ പ്രയോജനകരമാകും. സുരക്ഷ വർധിപ്പിക്കുന്നതിനായി ‘യൂസർനെയിം കീ’ എന്ന സംവിധാനവും വാട്‌സ്ആപ്പ് അവതരിപ്പിക്കും. യൂസർനെയിം ഉപയോഗിച്ച് ആദ്യമായി ബന്ധപ്പെടുന്നവർക്ക് ഈ കീ ആവശ്യമായിരിക്കും. പിന്നീട് ഉപയോക്താക്കൾക്ക് ഈ കീ മാറ്റാനോ പുതുക്കാനോ കഴിയും.

ലോകമെമ്പാടുമായി മൂന്ന് ബില്യണിലധികം ആളുകൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഒരേ യൂസർനെയിമിനുള്ള ആവശ്യകത വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് മുൻകൂട്ടി റിസർവേഷൻ ആരംഭിച്ചതെന്ന് കമ്പനി അറിയിച്ചു. ഇഷ്ടപ്പെട്ട പേര് ലഭ്യമല്ലെങ്കിൽ അനുയോജ്യമായ മറ്റുപേരുകൾ നിർദേശിക്കുന്ന യൂസർനെയിം ജനറേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഫീച്ചർ ലഭ്യമായ ഉപയോക്താക്കൾ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം Settings > Account > Username എന്ന ക്രമത്തിൽ പ്രവേശിച്ച് ഇഷ്ടമുള്ള യൂസർനെയിം റിസർവ് ചെയ്യാം. വരും മാസങ്ങളിൽ ഘട്ടംഘട്ടമായി ഈ സംവിധാനം കൂടുതൽ രാജ്യങ്ങളിലേക്കും ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

spot_img

Related news

ഭക്ഷണവിതരണ രംഗത്തേക്ക് ഫ്‌ളിപ്കാർട്ട്; സേവനം അടുത്ത ആഴ്ചകളിൽ ആരംഭിക്കും

ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖ കമ്പനിയായ ഫ്‌ളിപ്കാർട്ട് ഭക്ഷണവിതരണ സേവന മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു....

അനന്തമായ സ്‌ക്രോളിങ്ങിന് പൂട്ടിടാൻ യൂറോപ്യൻ യൂണിയൻ; മെറ്റയ്‌ക്കെതിരെ കടുത്ത നടപടി

യുവാക്കളിലും കുട്ടികളിലും അമിത ആസക്തി സൃഷ്ടിക്കുന്ന തരത്തിലുള്ള പ്ലാറ്റ്‌ഫോം രൂപകൽപ്പനകൾ സംബന്ധിച്ച്...

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങൾ; മെറ്റയ്ക്ക് കനത്ത താക്കീതുമായി കേന്ദ്ര സർക്കാർ, 7 ദിവസത്തിനകം റിപ്പോർട്ട് വേണം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ...

സ്മാർട്ട്ഫോൺ വിപണി തൂത്തുവാരി ആപ്പിൾ; ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന ഫോണായി ഐഫോൺ 17

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ തേരോട്ടം തുടരുന്നു. 2026-ന്റെ ആദ്യപാദത്തിൽ ലോകത്ത്...