വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം; ഫീച്ചർ ഉപയോഗിക്കേണ്ടത് ഇങ്ങനെ

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഫീച്ചർ വരുന്നതോടെ പ്രൊഫൈൽ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനിൽ, ഗാലറിയിൽനിന്നുള്ള ചിത്രങ്ങൾ, ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ, അവതാറുകൾ, അല്ലെങ്കിൽ എഐ ജനറേറ്റഡ് ചിത്രങ്ങൾ എന്നിവ കൂടാതെ ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും നേരിട്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും.

എങ്ങനെയാണ് ഈ ഫീച്ചർ ഉപയോഗിക്കുക?

ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്‌സ്ആപ്പ് അക്കൗണ്ട് മെറ്റാ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള മെറ്റായുടെ എല്ലാ അക്കൗണ്ടുകളും ഒരൊറ്റ സ്ഥലത്ത് നിയന്ത്രിക്കാനുള്ള സംവിധാനമാണ് മെറ്റാ അക്കൗണ്ട്സ് സെന്റർ.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ മെറ്റാ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസുകൾ വാട്‌സ്ആപ്പിൽ ഷെയർ ചെയ്യാനുള്ള സൗകര്യം, ബിസിനസ് അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വാട്‌സ്ആപ്പ് ബട്ടൺ ചേർക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിന്റെ ഭാഗമാണ്. ഈ പുതിയ ഫീച്ചറോടെ മെറ്റായുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള സംയോജനം കൂടുതൽ മെച്ചപ്പെടും.

spot_img

Related news

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങൾ; മെറ്റയ്ക്ക് കനത്ത താക്കീതുമായി കേന്ദ്ര സർക്കാർ, 7 ദിവസത്തിനകം റിപ്പോർട്ട് വേണം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ...

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സ്ആപ്പ് ചെയ്യാം; കാത്തിരുന്ന ‘യൂസർനെയിം’ ഫീച്ചർ എത്തി, നിങ്ങളുടെ പേര് ഇപ്പോൾ തന്നെ റിസർവ് ചെയ്യാം!

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടിരുന്ന യൂസർനെയിം ഫീച്ചർ...

സ്മാർട്ട്ഫോൺ വിപണി തൂത്തുവാരി ആപ്പിൾ; ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന ഫോണായി ഐഫോൺ 17

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ തേരോട്ടം തുടരുന്നു. 2026-ന്റെ ആദ്യപാദത്തിൽ ലോകത്ത്...

ഇനി റീചാർജ് ചെയ്യാൻ വാട്ട്സ്ആപ്പ് മതി! പുതിയ ഫീച്ചറുമായി മെറ്റ; ഫോൺ പേയ്ക്കും ഗൂഗിൾ പേയ്ക്കും കടുത്ത വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കായി വിപ്ലവകരമായ മാറ്റവുമായി മെറ്റ....

സ്മാർട്ട്ഫോൺ വില ഇനി ‘ഔട്ട് ഓഫ് റീച്ച്’; 15% വർധനയ്ക്ക് സാധ്യത, ഫീച്ചറുകൾ കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പ്!

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയായി വിപണിയിൽ വിലവർധനയ്ക്ക് സാധ്യത. മെമ്മറി...