ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം ചക്കോ ഇന്ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഹാജരാകും. നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ എത്തുക വൈകിട്ട് 3 മണിക്ക്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ഷൈനെ ചോദ്യം ചെയ്യും. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം ചെയ്യല്‍. വിന്‍സിയുടെ വെളിപ്പെടുത്തലിലും പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയേക്കും.
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നത്. ഷൈന്റെ കുടുംബം അന്വേഷണത്തോട് സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. നഗരത്തിലെ പ്രധാന ലഹരി വില്‍പ്പനക്കാരനെ തേടിയാണ് പൊലീസ്
ഷൈന്‍ ടോം ചക്കോയുടെ ഹോട്ടല്‍ മുറിയില്‍ പരിശോധനയ്ക്ക് എത്തിയത്.
അതേസമയം ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ അമ്മ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും. സംഘടനാ അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനില്‍ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാര്‍ശ ചെയ്യുക. തിങ്കളാഴ്ച ഫിലിം ചേമ്പറും അടിയന്തര യോഗം ചേരും.
ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും ഫിലിം ചേംമ്പറിന്റെ ആലോചനയിലുണ്ട്. അതിനിടെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടി കര്‍ശനമാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.