വയനാടിനോടുള്ള രാഹുല്‍ ഗാന്ധിയുടെ വൈകാരിക അടുപ്പമാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് എ പി അനില്‍ കുമാര്‍

മലപ്പുറം: വയനാടിനോടുള്ള രാഹുല്‍ ഗാന്ധിയുടെ വൈകാരിക അടുപ്പമാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് എ പി അനില്‍ കുമാര്‍ എംഎല്‍എ. വയനാട് ഗാന്ധി കുടുംബത്തിന്റെ തട്ടകം ആകുന്നതില്‍ സന്തോഷമുണ്ടെന്നും ഇതോടെ മണ്ഡലം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെന്നും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ പി അനില്‍കുമാര്‍ പറഞ്ഞു.
പ്രിയങ്കാഗാന്ധിയെ വയനാട് മത്സരിപ്പിക്കുന്നതില്‍ സന്തോഷം. പ്രിയങ്കയെന്ന വ്യക്തിക്കാണ് വോട്ട് ലഭിക്കുക. രാഷ്ട്രീയ സാഹചര്യം മാറിയ ഘട്ടത്തില്‍, ഭൂരിപക്ഷം ഇനിയും വര്‍ധിക്കും. രാഹുലും പ്രിയങ്കയും രാജ്യത്തുടനീളം ബിജെപിക്കെതിരെ പോരാടുകയാണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു.

spot_img

Related news

തീരാതെ കടുവപ്പേടി; ദൗത്യസംഘം തിരച്ചിൽ നടത്തുമ്പോഴും പിടികൊടുക്കാതെ നരഭോജി കടുവ

കരുവാരകുണ്ട്: ദൗത്യസംഘം ഒന്നര മാസമായി തിരച്ചില്‍ നടത്തുമ്പോഴും പിടികൊടുക്കാത്ത നരഭോജിക്കടുവ പ്രദേശവാസികളില്‍...

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...