‘വയനാടിനായി കൈകോര്‍ക്കാം’: വയനാട്ടിലേക്ക് ആവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള വാഹനം വിട്ട് നൽകി കെയർസ് വേ എം ഡി നൗഷാദ്

വളാഞ്ചേരി: വയനാടിനായി കൈകോര്‍ത്ത് വളാഞ്ചേരി. വയനാട്ടിലെ സഹോദരങ്ങള്‍ക്കായി ശേഖരിച്ച ആവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള വാഹനം വിട്ട് നൽകി കെയർസ് വേ എം ഡി നൗഷാദ് . ഇ ചാനലും വളാഞ്ചേരിയിലെ യുവ കൂട്ടായ്മയും സംയുക്തമായാണ് സുമനസുകളില്‍നിന്നും ആവശ്യസാധനങ്ങള്‍ ശേഖരിച്ചുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  എത്തിക്കാന്‍ നിരവധി ആവശ്യസാധനങ്ങളാണ് ശേഖരിച്ചത്. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്  താങ്ങാകുകയായിരുന്നു എല്ലാവരും. ആവശ്യസാധനങ്ങളുടെ ശേഖരവുമായി അടുത്ത ദിവസം വാഹനം വയനാട്ടിലേക്ക് തിരിക്കും.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...