മഞ്ചേരിയില്‍ 13 ദിവസം ജലവിതരണം മുടങ്ങി

മഞ്ചേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 13 ദിവസമായി ജലവിതരണം മുടങ്ങിയത് കുടുംബങ്ങളെ വലച്ചു.പമ്പിങ് തകരാര്‍ പരിഹരിച്ചെന്നും വിതരണം പുനഃസ്ഥാപിച്ചെന്നും അധികൃതര്‍ പറയുമ്പോഴും മിക്കയിടത്തും ഇന്നലെ വൈകിട്ട് വരെ വെള്ളം എത്തിയില്ല. അരീക്കോട് കിളിക്കല്ലിലെ പമ്പ് ഹൗസില്‍ മോട്ടര്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജലവിതരണം തടസ്സപ്പെട്ടത്. 175 കുതിരശക്തിയുള്ള മോട്ടര്‍ സ്ഥാപിക്കാനുള്ള അടിത്തറ നിര്‍മാണം, മോട്ടര്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവയാണ് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിതരണം ഭാഗികമായി നിര്‍ത്തിയിരുന്നത്.

അടിത്തറ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാന്‍ സമയമെടുത്തു. മഴ കുറഞ്ഞതിനാല്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളാണ് ദിവസങ്ങളായി ബുദ്ധിമുട്ടുന്നത്.അതോറിറ്റിയുടെ പദ്ധതിയില്‍ 3 മോട്ടര്‍ സ്ഥാപിച്ചത് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കണം.

ഇതിനു കെഎസ്ഇബിക്ക് പണം കെട്ടിവയ്ക്കണം. 33 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. മാറ്റി സ്ഥാപിച്ച മോട്ടര്‍ ട്രയല്‍ തുടങ്ങിയെന്നും ഇന്നു മുതല്‍ ജലവിതരണം പൂര്‍വസ്ഥിതിയിലാകുമെന്നും അറിയിച്ചു.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...