കരുവാരകുണ്ടില്‍ അജ്ഞാത ജീവി 2 നായ്ക്കളെ കൊന്നു; കടുവയെന്ന് തൊഴിലാളി

മലപ്പുറം കരുവാരകുണ്ട് വാഴത്തോട്ടത്തില്‍ കാവല്‍നിന്ന 2 വളര്‍ത്തുനായ്ക്കളെ അജ്ഞാത ജീവി കടിച്ചു കൊന്നു. നായ്ക്കളെ കടുവ കൊന്നത് കണ്ടതായി അതിഥിത്തൊഴിലാളി അറിയിച്ചു. ആര്‍ത്തലക്കുന്ന് കോളനിക്കു സമീപം സിടി എസ്‌റ്റേറ്റിലാണ് അജ്ഞാത ജീവി വളര്‍ത്തുനായ്ക്കളെ കൊന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം.മാമ്പറ്റ സി.പി. ഷൗക്കത്തലി പാട്ടത്തിനെടുത്ത സ്ഥലത്താണ് അജ്ഞാത ജീവിയെ കണ്ടത്. രാത്രിയില്‍ 3 നായ്ക്കളെയാണ് പറമ്പില്‍ തുറന്നുവിട്ടിരുന്നത്.

തോട്ടത്തില്‍ അതിഥിത്തൊഴിലാളിയായ ബംഗ്ലാദാസും താമസിച്ചിരുന്നു. രാത്രിയില്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ടോര്‍ച്ചിന്റെ പ്രകാശത്തിലാണ് കടുവയെ കണ്ടതെന്ന് ഇയാള്‍ പറഞ്ഞു. 2 നായ്ക്കളെ കൊന്ന നിലയില്‍ തൊട്ടപ്പുറത്ത് കണ്ടെത്തി. ഒരു നായയെ കണ്ടെത്താനായില്ല. 3 മാസങ്ങള്‍ക്ക് മുന്‍പ് 3 നായ്ക്കളെ ഇതേ തോട്ടത്തില്‍നിന്ന് കാണാതായിരുന്നു.

spot_img

Related news

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...