പൂപ്പാറ കൂട്ടബലാത്സംഗം: രണ്ടു ഇതരസംസ്ഥാനക്കാര്‍കൂടി പിടിയില്‍

ഇടുക്കി: പൂപ്പാറയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു ഇതരസംസ്ഥാനക്കാര്‍കൂടി പിടിയില്‍. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വൊഴ്ച രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്നാട്ടിലേക്ക് കടന്ന ഈ രണ്ടുപേരെ പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് തമിഴ്നാട്ടില്‍ എത്തി പുലര്‍ച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. കേസില്‍ പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

മെയ് 29നാണ് പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുക്കുമ്പോഴായിരുന്നു ക്രൂരത.

spot_img

Related news

ചാരനിറമുള്ള ഷർട്ടും നീല ജീൻസും; ബാബുരാജിനെ കാണാതായിട്ട് രണ്ടാഴ്ച; വിവരമറിയുന്നവർ ബന്ധപ്പെടുക

14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ...

നിർമ്മാണ ജോലിക്കിടെ അപകടം; 49-കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊല്ലം അയത്തിൽ പുളിയത്തുമുക്ക്...

മണ്ണന്തല ഹസീന കൊലക്കേസ്: പ്രതിയായ ഭർത്താവ് സുരേഷിനെ തമിഴ്‌നാട്ടിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി!

തിരുവനന്തപുരം മണ്ണന്തലയിൽ ഭാര്യ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതിയായ ഭർത്താവ്...