പാകിസ്താനി ഗാനം കേട്ടതിന് യുപിയില്‍ രണ്ട് കുട്ടികള്‍ പോലീസ് കസ്റ്റഡിയില്‍

മൊബൈല്‍ഫോണില്‍ പാകിസ്താനി ഗാനം കേട്ടതിന് ഉത്തര്‍പ്രദേശില്‍ രണ്ട് മുസ് ലിംകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16ഉം 17ഉം വയസ്സുള്ള കുട്ടികളെയാണ് റായ്ബറേലിയില്‍ പൊലീസ് പിടികൂടിയത്. പാകിസ്താനെ പ്രശംസിക്കുന്ന ഗാനം കുട്ടികള്‍ മൊബൈല്‍ ഫോണില്‍ കേട്ടുവെന്ന് ഗ്രാമവാസിയായ ആശിഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തല്‍, മനപ്പൂര്‍വമുള്ള അവഹേളനം, സമാധാന ലംഘനത്തിനുള്ള പ്രകോപനനീക്കം തുടങ്ങിയ വകുപ്പുകളാണ് കുട്ടികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 14നായിരുന്നു സംഭവം. അന്ന് രാത്രി കുട്ടികളെ പൊലീസ് ലോക്കപ്പിലാണ് പാര്‍പ്പിച്ചത്.

കുട്ടികള്‍ മൊബൈലില്‍ പാകിസ്താനി ഗാനം കേള്‍ക്കുന്ന ദൃശ്യം പരാതിക്കാരനായ ആശിഷ് പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ ഇട്ടിരുന്നു. അതേസമയം കുട്ടികള്‍ ഇതിന്റെ പ്രത്യാഘാതം അറിയാതെയാണ് ഫോണില്‍ പാകിസ്താനി ഗാനം കേട്ടതെന്ന് ഇവരുടെ ബന്ധു വെളിപ്പെടുത്തി.

പാക് ബാലതാരം ആയത് ആരിഫിന്റെ പാകിസ്താന്‍ സിന്ദാബാദ് എന്ന ഗാനമാണ് ഇരുവരും കേട്ടത്. 40 സെക്കന്റില്‍ താഴെയുള്ള ഗാനം കുട്ടികള്‍ അബദ്ധവശാല്‍ കേള്‍ക്കുകയായിരുന്നുവെന്നും വിവാദമായതോടെ ക്ഷമാപണം നടത്തിയതായും ബന്ധു പറഞ്ഞു.

spot_img

Related news

കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജില്ലയായി പ്രഖ്യാപിച്ചു....

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബംഗ്ലൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ...

‘ഫുള്‍ ടൈം മൊബൈലില്‍, വീട്ടുജോലി ചെയ്യുന്നില്ല’; പ്രഷര്‍ കുക്കര്‍ കൊണ്ട് മകളെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു

അഹമ്മദാബാദ്: വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരില്‍ പിതാവ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് യുവാക്കള്‍ പീഡിപ്പിച്ചു; ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യ ശ്രമം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി രണ്ട് പേര്‍...

ബോളിവുഡ് താരത്തിന്റെ വീട്ടില്‍ റെയ്ഡ്; ലഹരി വസ്തുക്കള്‍ പിടിച്ചു, ഭാര്യ അറസ്റ്റില്‍

മുംബൈ: മയക്കുമരുന്ന് കേസില്‍ നടന്‍ അജാസ് ഖാന്റെ ഭാര്യ ഫാലന്‍ ഗുലിവാലയെ...