ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6 മരണം,50 പേര്‍ക്ക് പരുക്ക്.കോറോമാണ്ടൽ എക്സ്പ്രസ് ഗുഡ്‌സ് ട്രെയിനിലിടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ച് ബോഗികളാണ് പാളംതെറ്റിയത്

രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും പ്രദേശത്തെ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപം ഒരു എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു. തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ നിന്ന് എന്തെങ്കിലും അധിക സഹായം ആവശ്യമുണ്ടെങ്കിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാനും എസ്ആർസിയെ അറിയിക്കാനും ബാലസോർ കളക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്”- സ്പെഷ്യൽ റിലീഫ് കമ്മീഷണർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...