വിദ്യാർഥികളെ ലക്ഷ്യമിട്ട് കച്ചവടം, പിടിയിലായത് ഓണക്കാല പരിശോധനക്കിടെ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

തൃശൂർ: കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ പൊലീസ് പിടികൂടി. താന്ന്യം കുളപ്പാടത്തിന് സമീപം കുറുപ്പത്തറ അജിത്ത് (30) ആണ് അറസ്റ്റിലായത്. ഇയാളെ വീടിന് സമീപത്തു വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി മരുന്ന് നൽകിയ കേസുൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ വധശ്രമ കേസടക്കം നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അജിത്തിനെതിരെ കഴിഞ്ഞ മാസമാണ് കാപ്പ ചുമത്തിയത്. ഓണക്കാലത്ത് ലഹരി കച്ചവടം തടയാനുള്ള നടപടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ സ്ഥലത്തെത്തിച്ച് വൻതോതിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് അജിത്തെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്. കാപ്പ ലംഘിച്ച് നാട്ടിലെത്തുന്ന പ്രതികൾക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്.

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...