മലപ്പുറത്തേക്ക് പോകാന്‍ വന്ദേഭാരതില്‍ വന്ന് തിരൂരില്‍ ഇറങ്ങാം; കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ രണ്ടാം വന്ദേഭാരതില്‍ വന്‍ ഹിറ്റായി മാറിയത് തിരൂര്‍ സ്‌റ്റോപ്പ് ആണ്. ആദ്യ വന്ദേ ഭാരത് വന്നപ്പോള്‍ തിരൂരില്‍ സ്‌റ്റോപ്പ് ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതില്‍ ലഭിച്ച സ്‌റ്റോപ്പ് തിരൂരുകാര്‍ വന്‍ ആഘോഷമാക്കി. സര്‍വീസ് തുടങ്ങിയ മുതല്‍ തിരൂരിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

കാസര്‍കോഡ് തിരുവനന്തപുരം റൂട്ടിലും തിരുവനന്തപുരം കാസര്‍കോഡ് റൂട്ടിലും വരുന്ന ഒക്ടോബര്‍ 5 വരെ മുഴുവന്‍ ടിക്കറ്റ് വിറ്റുതീര്‍ന്നു. ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് വെയിറ്റിങ് ലിസ്റ്റ് മാത്രമേ ലഭിക്കുന്നുള്ളൂ.

ഇപ്പോഴിതാ, തിരൂര്‍ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന് കണക്ഷന്‍ സര്‍വീസായി കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോ പുതിയ ബസ് സര്‍വീസ് ആരംഭിക്കുകയാണ്. തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേ ഭാരതിന് തിരൂരില്‍ ട്രെയിനിറങ്ങുന്നവര്‍ക്കും കാസര്‍ഗോഡിനു വന്ദേഭാരത് ട്രെയിനില്‍ പോകേണ്ടവര്‍ക്കും, തിരൂരില്‍ എത്തി കോട്ടക്കല്‍, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവര്‍ക്കും, ഉപകാരമാകുന്ന തരത്തില്‍ ആണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

വന്ദേഭാരത് എത്തിയ ശേഷം മടങ്ങുന്ന വിധത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു തന്നെയാണ് സര്‍വീസ്. ഈ മാസം മൂന്നിനാണ് ആദ്യ യാത്ര. മഞ്ചേരിയില്‍നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂര്‍ സ്‌റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടര്‍ന്ന് 9 മണിക്ക് ബസ് റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവര്‍ക്കും വന്ദേഭാരതില്‍ കയറി കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്നവര്‍ക്കും ഈ ബസ് പ്രയോജനപ്പെടും.

തിരൂര്‍ വന്ദേ ഭാരത് കണക്ഷന്‍ കെഎസ്ആര്‍ടിസി ബസ് സമയക്രമം ഇങ്ങനെ: മഞ്ചേരിതിരൂര്‍ ബസ് സര്‍വീസ് (07.00ജങ മഞ്ചേരിതിരൂര്‍, 07.00ജങ മഞ്ചേരി ,07.30ജങ മലപ്പുറം, 08.00ജങകോട്ടക്കല്‍ ,08.40ജങതിരൂര്‍)

വന്ദേ ഭാരത് തിരൂര്‍ എത്തിയ ശേഷം റിട്ടേണ്‍ സര്‍വീസ് തിരൂര്‍ മലപ്പുറം ബസ് സര്‍വീസ് (09.00ജങ തിരൂര്‍ മലപ്പുറം, 09.00ജങ തിരൂര്‍ 09.30ജങ കോട്ടക്കല്‍ 10.00ജങ മലപ്പുറം; വന്ദേ ഭരത് കണക്ഷന്‍ ബസ് സര്‍വീസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോ ഡിപ്പോയുമായി ബന്ധപ്പെടാം ഫോണ്‍ 0483 2734950)

spot_img

Related news

മഞ്ചേശ്വരം വെടിവെപ്പ് കേസ്: ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ്‌...

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ...

പെരിന്തൽമണ്ണയിൽ വാഹനാപകടം; ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു....

ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10ന്

ബിജെപിയിൽ നിന്ന് രാജിവച്ച നടൻ ദേവൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ)...

‘കാറിലിട്ട് മണിക്കൂറുകളോളം മർദിച്ചു’; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റെന്ന് പരാതി

പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് അതിക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന്...