പരിയാപുരത്ത് മോഷണം; നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു

അങ്ങാടിപ്പുറം പരിയാപുരത്ത് മില്ലുംപടിയില്‍ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം 72 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന വീടിന്റെ ഗേറ്റിന് മുന്‍വശത്തെ ജാറത്തിന്റെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ടു തകര്‍ത്താണ് പണം മോഷ്ടിച്ചത്. അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മാസങ്ങളായി മോഷ്ടാക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ആഴ്ചകള്‍ക്ക് മുന്‍പ് 72 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ മോഷണം നടന്ന പുതുപറമ്പില്‍ സിബിയുടെ വീടിനു മുന്‍വശത്താണ് മീറ്ററുകള്‍ അകലെ പുതിയ മോഷണം. വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

കഴിഞ്ഞ മാസം അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഓഫിസില്‍ മോഷണം നടന്നിരുന്നു. ഈ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി പ്രദേശത്തെ ചില വീടുകളിലും മോഷണ ശ്രമം ഉണ്ടായി. പരിയാപുരത്തെ വീട്ടില്‍ മോഷണം നടന്നതിന്റെ അടുത്ത ദിവസം മഖാമിലെ നേര്‍ച്ചപ്പെട്ടിയിലെ പണം ഭാരവാഹികള്‍ എടുത്തു മാറ്റിയിരുന്നു. അതിനു ശേഷമുള്ള പണമേ നേര്‍ച്ചപ്പെട്ടിയിലുള്ളൂവെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ ജാറത്തിലേക്ക് എത്തിയ വിശ്വാസികളാണ് നേര്‍ച്ചപ്പെട്ടി തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

മുന്‍പും ജാറത്തിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ടു പൊളിച്ച് മോഷണം നടന്നിരുന്നു. പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം നടത്തി. അങ്ങാടിപ്പുറത്തും പരിയാപുരത്തും മുന്‍പ് നടന്ന പല മോഷണങ്ങളിലും പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.

spot_img

Related news

ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ അമ്പതോളം ഉദ്യോഗസ്ഥർ കാത്തിരിപ്പിൽ

സെക്രട്ടേറിയറ്റിൽ പോസ്റ്റിങ് ലഭിക്കാതെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്....

ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; 42 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു, ബസ് പൂർണ്ണമായി കത്തിനശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് ബസിന് തീപിടിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക്...

കാലവര്‍ഷം പാളി; കേരളത്തില്‍ മഴക്കുറവ് 28 ശതമാനം

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും പ്രതീക്ഷിച്ച...

ഏഴ് പതിറ്റാണ്ടിന്റെ ദാമ്പത്യം; മരണമെത്തിയതും ഒരേ ദിവസം

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ...

അങ്കണവാടിയിലെ ക്രൂരത: ലഹരിക്കടിമയായ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും; വർക്കർക്ക് സസ്പെൻഷൻ!

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന കേസില്‍ അന്വേഷണം...