ഹോട്ടലിന്റെ 3-ാം നിലയില്‍നിന്ന് സിമന്റ്പാളി വീണ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തില്‍ ഹോട്ടല്‍ രാജധാനിയുടെ മൂന്നാം നിലയിലെ ജനലിന്റെ മുകള്‍ഭാഗത്തെ സിമന്റ്പാളി അടര്‍ന്നുവീണു യുവാവ് മരിച്ചു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന്‍ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ.ഏബ്രഹാം (42) ആണു മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. ലക്കി സെന്റര്‍ അടച്ചശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം. എംസി റോഡില്‍ നഗരസഭാ ഓഫിസിന് എതിര്‍വശത്തെ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ജനലിന്റെ ഭാഗമാണ് അടര്‍ന്നുവീണത്.

അടര്‍ന്നുവീണ ഭാഗം ലക്കി സെന്ററിന്റെ ബോര്‍ഡില്‍ ഇടിച്ചശേഷം ജിനോയുടെ ദേഹത്തു പതിക്കുകയായിരുന്നു. 28 അടിയോളം മുകളില്‍ നിന്നാണു കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീണത്. ജിനോയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണു ഷോപ്പിങ് കോംപ്ലക്‌സ്. ഇതിനൊപ്പമുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ മറ്റു കെട്ടിടങ്ങള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു പൊളിക്കാനുള്ള നടപടി നഗരസഭ സ്വീകരിച്ചുവരികയാണ്.

അപകടമുണ്ടാക്കിയ ഷോപ്പിങ് കോംപ്ലക്‌സ് ഭാഗം ഹോട്ടല്‍ ഉടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണു പൊളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. ജിനോയുടെ പിതാവ്: പരേതനായ കെ.ജെ.ഏബ്രഹാം, അമ്മ: ഫിലോമിന. ഭാര്യ: ഷീജ. മക്കള്‍: അഡോണ്‍, അക്‌സ.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...