വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് സംഭവം. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 4 മാസം മുന്‍പാണ് രമണി അധ്യാപികയായെത്തിയത്.

ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ ഇന്ന് രാവിലെ പ്രതി മദന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് കൈയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ യുവതി മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം സ്‌കൂളില്‍ നിന്നും ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ നിരവധി തവണ അധ്യാപികയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ ഇയാള്‍ക്ക് പിന്നീട് അധ്യാപികയോട് പക തോന്നുകയും അതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

spot_img

Related news

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയില്‍ ഡല്‍ഹി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക...

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി...

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും...

വഖഫ് ബില്‍ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാസഭയെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് മുഖപത്രത്തില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം....

രാജ്യസഭയും കടന്ന് വഖഫ് ബില്‍; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബില്‍. വോട്ടെടുപ്പില്‍...