കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം 223 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 10,673 സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്.

ഓരോ ദിവസം കൂടുംതോറും സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നാല് കേസുകളായിരുന്നു ഈ ജില്ലകളില്‍. എട്ട് ജില്ലകളിലായിരുന്നു കോവിഡ് കേസുകള്‍ രണ്ടക്കം കടന്നിരുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിരുന്നു . രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന ഉത്തരവിറക്കിയിരുന്നത.്

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...