ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് വില ആയിരം കടന്നു. നേരത്തെ ഇത് 956.50 രൂപയായിരുന്നു.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയതിനു പിന്നാലെയാണ് ഗാര്‍ഹിക സിലിണ്ടറിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റവും പൊതുഗതാഗത നിരക്ക് വര്‍ധനവിലും നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് പുതിയ തിരിച്ചടിയാണ് പാചകവാതക വിലവര്‍ധനവ് നല്‍കിയിരിക്കുന്നത്.