പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയില്‍ എവിടേയും സ്‌റ്റോപ്പില്ല. 2015ലാണ് ഈ ട്രെയിന്‍ ഓടിക്കണമെന്ന ശുപാര്‍ശ വന്നത്. അന്നുതൊട്ട് പലതവണ ബോര്‍ഡിലേക്കു ശുപാര്‍ശകള്‍ പോയി. റെയില്‍വേ യോഗങ്ങളില്‍ എംപിമാരെല്ലാം ഒരേ സ്വരത്തില്‍ ഈ ട്രെയിനിനായി ആവശ്യമുന്നയിച്ചിരുന്നു. വര്‍ഷങ്ങളോളം അവഗണിച്ച ആവശ്യം റെയില്‍വേ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. പ്രതിവാര ട്രെയിനായാണ് അനുവദിച്ചിട്ടുള്ളത്.

എന്നാല്‍ ജില്ലയില്‍ മാത്രം ഈ ട്രെയിനിനു സ്‌റ്റോപ്പില്ല. കടന്നുപോകുന്ന മറ്റു ജില്ലകളിലെല്ലാം സ്‌റ്റോപ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസ്സമദ് സമദാനിയും ഈ ട്രെയിന്‍ അനുവദിക്കുകയാണെങ്കില്‍ തിരൂരിലും കുറ്റിപ്പുറത്തും സ്‌റ്റോപ് നല്‍കണമെന്ന് കഴിഞ്ഞ പാലക്കാട് റെയില്‍വേ ഡിവിഷന്‍ യോഗത്തിലും ആവശ്യപ്പെട്ടിരുന്നതാണ്.

ഇതുപ്രകാരം പാലക്കാട് ഡിവിഷന്‍ ഈ ശുപാര്‍ശ ബോര്‍ഡിലേക്കു നല്‍കിയിട്ടുമുണ്ട്.എന്നാല്‍ ഇക്കാര്യം അവഗണിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടന്‍ചത്രം, ഡിണ്ടിഗല്‍, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകള്‍ നല്‍കാനാണ് ഇപ്പോള്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്.

തീര്‍ഥാടനമാണ് ട്രെയിന്‍ സര്‍വീസിന്റെ പ്രധാന ലക്ഷ്യം. തിരുമാന്ധാംകുന്ന്, കാടാമ്പുഴ, തൃപ്രങ്ങോട്, തിരുനാവായ, ആലത്തിയൂര്‍ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളുള്ള ജില്ലയില്‍നിന്ന് രാമേശ്വരം, പഴനി എന്നിവിടങ്ങളിലേക്ക് ഒട്ടേറെപ്പേര്‍ യാത്ര നടത്തുമെന്ന് ഉറപ്പാണ്. കൂടാതെ പൊള്ളാച്ചി പോലുള്ള സ്ഥലങ്ങളിലേക്കും യാത്രക്കാരുണ്ടാകും. എന്നിട്ടും ജില്ലയെ മാത്രം ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രെയിന്‍ ഓടിത്തുടങ്ങുമ്പോഴേക്ക് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പൊള്ളാച്ചി, പഴനി വഴി പ്രതിവാര സര്‍വീസ്
കണ്ണൂര്‍ ന്മ വടക്കേ മലബാറുകാരുടെ മറ്റൊരു കാത്തിരിപ്പിനുകൂടി വിരാമമാകുന്നു. രാമേശ്വരത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. ആഴ്ചയില്‍ ഒരു സര്‍വീസിനാണ് അനുമതി. ശനിയാഴ്ചകളില്‍ രാത്രി 7.30ന് മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് ഞായറാഴ്ച പകല്‍ 11.45ന് രാമേശ്വരത്ത് എത്തുന്ന തരത്തിലാണു സമയക്രമം. മടക്കയാത്രയില്‍! ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2ന് രാമേശ്വരത്തു നിന്നു പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 5.50ന് മംഗളൂരുവില്‍ എത്തും.

പൊള്ളാച്ചി, പഴനി വഴിയാണു യാത്ര എന്നതിനാല്‍ പഴനിയിലേക്കുള്ള തീര്‍ഥാടകര്‍ക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും ട്രെയിന്‍ പ്രയോജനപ്പെടും. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണു സര്‍വീസ് എന്നതിനാല്‍ ഈ ട്രെയിനില്‍ രാമേശ്വരത്ത് എത്തി ക്ഷേത്രദര്‍ശനവും മറ്റും നടത്തുന്നവര്‍ക്ക് അതേ ട്രെയിനില്‍ തിരികെ വരാന്‍ പ്രയാസമാണ്.

ആഴ്ചയില്‍ 3 സര്‍വീസുകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. രാമേശ്വരത്തു നിന്ന് ഉച്ചയ്ക്ക് 2നു പുറപ്പെടുന്നതിനു പകരം വൈകിട്ട് പുറപ്പെടുന്ന തരത്തില്‍ സമയക്രമം പുതുക്കുന്നതും തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഗുണകരമാകും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടന്‍ഛത്രം, ഡിണ്ടിഗല്‍, മധുരൈ, മന്‍മധുരൈ, രാമനാഥപുരം എന്നിവിടങ്ങളിലാണു സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

spot_img

Related news

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...

ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ നോക്കുന്നവര്‍ ഒറ്റപ്പെടും; പിളര്‍പ്പുണ്ടാവില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന്...

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം...