സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണ്‍മാനില്ല

സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി. അല്‍ വര്‍ഖയില്‍ താമസിച്ചിരുന്ന വയനാട് അച്ചൂര്‍ സ്വദേശി കണ്ണനാരു വീട്ടില്‍ അഫ്‌സലി(27) നെയാണ് മാര്‍ച്ച് രണ്ട് മുതല്‍ ദുബായില്‍ നിന്ന് കാണാതായത്.

പുതിയ ജോലി ലഭിച്ച് ദുബായിലെത്തിയ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കളും സഹോദരനുമാണ് പൊലീസില്‍ പരാതി നല്‍കിയത്. ദുബായില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന അഫ്‌സല്‍ നാട്ടിലെത്തിയിരുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഫെബ്രുവരി 26നാണ് മടങ്ങിയത്.നാട്ടില്‍ പോയപ്പോള്‍ സുഹൃത്തിനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. സൗദിയില്‍ നിന്ന് സഹോദരന്‍ ഫോണ്‍ വിളിച്ചപ്പോഴും സ്വിച്ഡ് ഓഫായിരുന്നുവെന്നാണ് വിവരം.

spot_img

Related news

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...